കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28ന് അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ ഇഎംസിസിയുമായി ഒപ്പിട്ട ധാരാണപത്രമാണ് റദ്ദാക്കിയത്. കെഎസ്‌ഐഡിസി എംഡി രാജമാണിക്യമാണ് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയത്
തിരുവനന്തപുരം : അസെന്‍ഡ് നിക്ഷേപ സംഗമത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായി ഒപ്പിട്ട 5000 കോടിയുടെ ധാരാണപത്രം റദ്ദാക്കിയെന്ന് സര്‍ക്കാര്‍. ധാരണാപത്രം ഫെബ്രുവരി 26 ന് തന്നെ റദ്ദാക്കിയതായി വ്യവസായ വകുപ്പ് അറിയിച്ചു. അനുമതി റദ്ദാക്കിയ വിവരം കമ്പനിയെ കെ.എസ്.ഐ.ഡി.സി രേഖാമൂലം അതേ ദിവസം തന്നെ അറിയിക്കുകയും ചെയ്തിരുന്നു. ധാരണാ പത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നി ത്തല ആരോപിച്ചതിന് പിന്നാലെയാണ് ഇത് റദ്ദാക്കിയതിന്റെ രേഖകള്‍ വ്യവസായ വകുപ്പ് പുറത്തു വിട്ടത്. കഴിഞ്ഞ മാസം 24ന് ധാരണാപത്രം റദ്ദാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നും 26 ന് ധാര ണാപത്രം റദ്ദാക്കി ഉത്തരവിറ ക്കിയെ ന്നുമാണ് വിശദീകരണം.
ഇ.എം.സി.സിയ്ക്ക് ആവശ്യമായ സാമ്പത്തിക ഭദ്രതയും വിശ്വാസ്യതയുമില്ലെന്നും കമ്പനിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധ മാണെന്നും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ആലപ്പുഴ പള്ളിപ്പുറം മെഗാ ഫുഡ്പാര്‍ക്കില്‍ കമ്പനിക്ക് ഭക്ഷ്യ സംസ്‌ക രണ പ്ലാന്റ് സ്ഥാപിക്കാന്‍ ഭൂമി അനുവദിച്ച നടപടിയും ഇതിനോടൊപ്പം റദ്ദാക്കിയിരുന്നു. അനുമതി കള്‍ റദ്ദാക്കിയ വിവരം കമ്പനിയെ കെ.എസ്.ഐ.ഡി.സി രേഖാമൂലം അതേ ദിവസം തന്നെ അറി യിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28ന് അസന്‍ഡ് നിക്ഷേപക സംഗമത്തി ല്‍ ഇഎംസിസിയുമായി ഒപ്പിട്ട ധാരാണപത്രമാണ് റദ്ദാക്കിയത്. കെഎസ്‌ഐഡിസി എംഡി രാജമാണിക്യമാണ് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയത്.