ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ഫയര്‍ഫോഴ്സ് ഡിജിപി ബി സന്ധ്യയാണ് ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ അട ക്കം അഞ്ച് പേര്‍ക്കെതിരെ നടപടിയ്ക്കും ശുപാര്‍ശ ചെയ്തു
തിരുവനന്തപുരം: ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ഫയര്‍ഫോഴ്സ് ഡിജിപി ബി സന്ധ്യയാണ് ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ നടപടി യ്ക്കും ശുപാര്‍ശ ചെയ്തു. ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവ ത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിജിപി,കൊച്ചി റീജിയണല്‍ ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ റെസ്‌ക്യൂ ആന്റ് റിലീഫ് പദ്ധതിയുടെ സംസ്ഥാനതല പരിപാടിയില്‍ പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്. പരിശീലനത്തി ന് അനുമതി നല്‍കിയ റീജണല്‍ ഫയര്‍ ഓഫീസര്‍, നേതൃത്വം നല്‍കിയ ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീല നം നല്‍കിയ മൂന്ന് ഫ യര്‍മാന്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയത്. കഴിഞ്ഞ മാസം 30ന് ആലുവ പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ വെച്ചാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയുടെ സം സ്ഥാനതല ഉദ്ഘാടനം നടന്നത്.
അഗ്‌നിശമന സേനാ ജീവനക്കാരായ ബി അനീഷ്,വൈഎ രാഹുല്‍ദാസ്, എം സജാദ് എന്നിവരാണ് പരി ശീലനം നല്‍കിയത്. റീജിയണല്‍ ഓഫിസില്‍ നിന്നുള്ള നിര്‍ദ്ദേശം പാലിക്കുകയാണ് ഇവര്‍ ചെയ്തതെന്നാ ണ് വിവരം. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങിലാണ് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ പരിശീല ന പരിപാടി സംഘടിപ്പിച്ചത്.











