യുവതിയും, പിതാവും പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ജൗഹര്‍ ഒളിവില്‍ പോയി രുന്നു. മുപ്പത്തടത്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും വാഹനത്തില്‍ ജില്ല വിടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു
കൊച്ചി : ആലുവയില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെയും പിതാവിനെയും മര്‍ദ്ദിച്ച ഭര്‍ത്താ വ് ജൗഹര്‍ അറസ്റ്റില്‍. അറസ്റ്റ് ഭയന്ന് ജില്ല വി ടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ പോലീ സ് പിടികൂടിയത്. ആലുവ മുപ്പത്തടത്ത് നിന്ന് ആലങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്.
ആലുവ ആലങ്ങാട് സ്വദേശി നഹ്‌ലത്തിനാണ് ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീ സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാ ന്‍ റൂറല്‍ എസ്പി അനുമതി നല്‍കുകയായിരുന്നു.
യുവതിയും, പിതാവും പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ജൗഹര്‍ ഒളിവില്‍ പോയിരു ന്നു. മുപ്പത്തടത്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും വാഹനത്തില്‍ ജില്ല വി ടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ജൗഹറിന്റെ സുഹൃത്ത് പറവൂര്‍ മന്നം സ്വദേശി സഹലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആറാം പ്രതിയാണിയാള്‍.
കഴിഞ്ഞ ഒക്ടോബറിലാണ് പറവൂര്‍ മന്നം സ്വദേശി ജൗഹര്‍ നഹ്‌ലത്തിനെ വിവാഹം കഴിച്ചത്. പി ന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും ഭാഗത്ത് നിന്ന് ക്രൂര പീഡനമാണ് ഏല്‍ക്കേണ്ടി വന്നത്. ആലുവ തുരുത്ത് സ്വദേശിയായ സലീമിന്റെ മകള്‍ നഹ് ലത്തിനെയാണ് സ്ത്രീധനം ആവശ്യപ്പെട്ട് ജൗഹര്‍ മര്‍ദ്ദിച്ചത്. ഇത് തടയാനെത്തിയ സലീമിനെ ജൗ ഹറും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചു. വിവാഹ സമയത്ത് പത്ത് ലക്ഷം രൂപ സ്ത്രീധനമായി നല്‍ കിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കകം കൂടുതല്‍ പണം ആവ ശ്യപ്പെട്ട് പീഡനം തുടങ്ങിയതായി നഹ്‌ലത്ത് പറയുന്നു.











