ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ കാഞ്ഞൂര്‍ ആരതിയില്‍ ശ്രീദേവി രാജന്‍ (56) വാഹനാപകടത്തില്‍ മരിച്ചു. ശനി രാ വിലെ ഏട്ടരക്ക് കാഞ്ഞൂര്‍ ദേവീ ക്ഷേ ത്രത്തില്‍ നിന്നും ദേശീയപാതയിലൂടെ സമീപ ത്തെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുമ്പോള്‍ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചായിരുന്നു അപകടം
ഹരിപ്പാട് :ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ കാഞ്ഞൂര്‍ ആരതിയില്‍ ശ്രീദേവി രാജന്‍ (56) വാഹനാപകടത്തില്‍ മരിച്ചു. ശനി രാവിലെ ഏട്ടരക്ക് കാഞ്ഞൂര്‍ ദേവീ ക്ഷേത്രത്തില്‍ നിന്നും ദേശീയപാതയിലൂടെ സമീപത്തെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുമ്പോള്‍ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചായി രുന്നു അപകടം. ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പ്പോഴേക്കും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക് മാറ്റി.
എന്‍എസ്എസ് വനിതാ വിഭാഗത്തിന്റെ കാര്‍ത്തികപ്പള്ളി യൂണിയന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചി രുന്നു. ഭര്‍ത്താവ്: രാജന്‍. മക്കള്‍: അര്‍ജുന്‍, ആരതി. സംസ്‌കാരം പിന്നീട്.