ടൂറിസ്റ്റുകളുമായെത്തിയ ഹൗസ്ബോട്ട് മുങ്ങി ജീവനക്കാരന്‍ മരിച്ചു. കൈനകരി പ ഞ്ചായത്ത് വാളാട്ട്തറ പ്രസന്നന്‍(56) ആണ് മരിച്ചത്. ഹൗസ്ബോട്ട് മുങ്ങുന്നത് കണ്ട് ടൂറിസ്റ്റുകളെ കരയിലേയ്ക്ക് കയറ്റിയ ശേഷം ഇവരുടെ ബാഗ് എടുക്കുന്നതിനായി തിരി കെ കയറിയപ്പോഴാണ് അപകടം
ആലപ്പുഴ: ടൂറിസ്റ്റുകളുമായെത്തിയ ഹൗസ്ബോട്ട് മുങ്ങി ജീവനക്കാരന്‍ മരിച്ചു. കൈനകരി പഞ്ചാ യത്ത് വാളാട്ട്തറ പ്രസന്നന്‍(56) ആണ് മരിച്ചത്. ഹൗസ്ബോട്ട് മുങ്ങുന്നത് കണ്ട് ടൂറിസ്റ്റുകളെ കരയി ലേയ്ക്ക് കയറ്റിയ ശേഷം ഇവരുടെ ബാഗ് എടുക്കുന്നതിനായി തിരികെ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
ഹൗസ്ബോട്ടിനടിയില്‍ കുടുങ്ങിക്കിടന്ന പ്രസന്നനെ മൂന്ന് മണിക്കൂറോളം ഫയര്‍ഫേഴ്സ് നടത്തിയ തിരച്ചിലിനൊടുവിലാണ് പുറത്തെടുത്തത്. അപ്പേഴേയ്ക്കും മരണം സംഭവിച്ചിരുന്നു. നീന്തലറിയാമാ യിരുന്ന പ്രസന്നന്‍ ബോട്ട് ചരിഞ്ഞപ്പോള്‍ അടിയില്‍പ്പെട്ടതാണെന്ന് പറയപ്പെടുന്നു. ഇന്ന് രാവിലെ 10.30ന് കുട്ടനാട്ടിലെ കന്നിട്ട ജെട്ടിയിലാണ് സംഭവം. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ക്കോളജ് മോര്‍ ച്ചറിയിലേയ്ക്ക് മാറ്റി.











