നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ചായിരുന്നു അപകടം. മാവേലിക്കര സ്വദേശികളായ ഗോപന്‍, വിഷ്ണു, അനീഷ് എന്നിവരാ ണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരു ന്നു അപകടം
ആലപ്പുഴ: വെണ്‍മണിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് സുഹൃത്തുക്കളായ മൂന്ന് യുവാക്കള്‍ മരി ച്ചു. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ചായിരുന്നു അപകടം. ശനിയാഴ്ച രാത്രി ഒമ്പ തരയ്ക്ക് ശേഷമായിരുന്നു സംഭവം.
വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ റോഡില്‍ നിന്നും തെന്നിമാറി പോസ്റ്റില്‍ ഇടിക്കു കയായിരുന്നു. മാവേലിക്കര സ്വദേശിയായ ഗോപ ന്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. 22 വയ സായിരുന്നു. ഗോപനായിരുന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്.
അപകടത്തില്‍പെട്ട അനീഷ്, ബാലു എന്നിവരെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ രണ്ടുപേരും ഇ ന്ന് രാവിലെ മരിച്ചു.
വളവില്‍ അശ്രദ്ധയോടെ വാഹനോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറ യുന്നത്. മൂവരും ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.











