പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് ഒരു മരണം. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ചെന്നിത്തല സ്വദേശി ആദി ത്യന്‍ (18) ആണ് മരിച്ചത്. കാണാതായ രാജേഷ്, വിജീഷ് എന്നിവര്‍ ക്ക യായി തിരച്ചില്‍ തുടരുകയാണ്. മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ രാവിലെ എട്ട രയോടെയാണ് സംഭവം
ആലപ്പുഴ: പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് ഒരു മരണം. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ചെന്നിത്തല സ്വ ദേശി ആദിത്യന്‍ (18) ആണ് മരിച്ചത്. കാണാതായ രാജേഷ്, വിജീഷ് എന്നിവര്‍ക്കയായി തിരച്ചില്‍ തു ടരുകയാണ്. മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ രാവിലെ എട്ടരയോടെയാണ് സംഭവം. ആറന്മു ള ഉത്രട്ടാതി വള്ളം കളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്.
പമ്പയാറ്റില്‍ വലംവെച്ച ശേഷമാണ് ആചാരപരമായി പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടാറുള്ളത്. ഇതിനായി പമ്പയാറ്റില്‍ ഇറക്കിയപ്പോഴാണ് അപകടമുണ്ടായത്. പൊലി സും ഫയര്‍ഫോഴ്സും ചേ ര്‍ന്നാണ് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടത്തുന്നത്. നദിയിലെ നീരൊഴുക്ക് ശക്തമായ തി നാല്‍ രക്ഷാപ്രവര്‍ത്തനം ദുഷക്കരമാണെന്ന് എം എല്‍എ സജി ചെറിയാന്‍ പറഞ്ഞു. വള്ള ത്തില്‍ അമ്പതോളം പേരുണ്ടായിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ പറഞ്ഞു.