കേരളം കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കു കയാണെന്നും നികുതി കൂ ട്ടുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: കേരളം കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എ ന്‍ ബാലഗോപാല്‍. പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കു കയാണെന്നും നികുതി കൂട്ടുന്നത് കേന്ദ്ര സ ര്‍ക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. നികുതി കൂട്ടാത്ത അപൂര്‍വ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജ നങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് സംസ്ഥാനത്ത് നികുതി വര്‍ധിപ്പിക്കാത്തതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാന ങ്ങള്‍ കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതി കരണം. കേന്ദ്രം പിരിക്കുന്ന സര്‍ ചാര്‍ജും സെസും അവര്‍ തന്നെയാണെടുക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം കവരു ക യാണ് കേന്ദ്രം. കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ 42 ശതമാനം സംസ്ഥാനങ്ങ ള്‍ക്ക് ലഭിക്കുന്നില്ല. നികുതി കൂട്ടാത്ത സംസ്ഥാനങ്ങള്‍ എങ്ങനെ കുറക്കുമെന്നും മന്ത്രി ചോദിച്ചു.
കേന്ദ്രം എക്സൈസ് തീരുവ കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്നാണ് നരേന്ദ്രമോദി ചൂ ണ്ടിക്കാട്ടിയത്. ദേശതാത്പര്യം മുന്‍നിര്‍ത്തി അവര്‍ ഇപ്പോള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും പ്ര ധാനമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവിലയുടെ എക്‌സൈസ് തീരുവ കുറയ്ക്കുകയും സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
തമിഴ്നാട്, ബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നവംബറില്‍ നികുതി കുറയ്ക്കാന്‍ തയാറായില്ലെന്നും രാജ്യതാല്‍പര്യം മുന്‍ നിര്‍ത്തി ഇന്ധന നികുതി കുറയ്ക്കാന്‍ സം സ്ഥാനങ്ങള്‍ തയാറാകണമെന്നും മോദി പറഞ്ഞു. ആരെയും പേരെടുത്തു വിമര്‍ശിക്കാന്‍ ആഗ്രഹിക്കു ന്നില്ലെന്നും ചര്‍ച്ചയ്ക്ക് വേണ്ടി വിഷയം മുന്നോട്ടു വയ്ക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാറ്റ് കുറച്ച സംസ്ഥാനങ്ങളില്‍ ഇന്ധന വില കുറവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ധന നികുതി കുറയ്ക്കാന്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും തയാറാകുന്നില്ല. നികുതി കുറയ്ക്കാതെ ചില സംസ്ഥാ ങ്ങള്‍ അധിക വരുമാനമുണ്ടാക്കി. കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ ക്ക് നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.