ആറാംനാളിലും ആടിയുലഞ്ഞ് ഓഹരികൾ; നഷ്ടത്തെ നയിച്ച് റിലയൻസും ‘ട്രംപും’, കുതിച്ചുകയറി രൂപ.

ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ആറാംനാളിലും വ്യാപാരം ചെയ്യുന്നത് കനത്ത നഷ്ടത്തിൽ. ഇന്നലെ ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞ സെൻസെക്സ് ഇന്നും ഒരുവേള 900 പോയിന്റിലധികം ഇടിഞ്ഞെങ്കിലും നിലവിൽ (രാവിലെ 11ഓടെ) നഷ്ടം 500 പോയിന്റോളമായി കുറച്ചു. 0.68% താഴ്ന്ന് 75,800 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.നിഫ്റ്റി ഇന്നലെ 310 പോയിന്റ് ഇടിഞ്ഞിരുന്നു. ഇന്നും നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചശേഷം 22,798 വരെ താഴ്ന്നു. നിലവിൽ വ്യാപാരം നടക്കുന്നത് 130 പോയിന്റ് (0.56%) താഴ്ന്ന് 22,930 നിലവാരത്തിൽ‌. ഒരുവേള ഇന്ന് 200 പോയിന്റിലധികം താഴെപ്പോയിരുന്നു. നിഫ്റ്റി50 സൂചികയിൽ‌ ടാറ്റാ കൺസ്യൂമർ, ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റൽ, ട്രെന്റ്, എൽ ആൻഡ് ടി എന്നിവയാണ് 0.68 മുതൽ 1.24% വരെ ഉയർന്ന് നേട്ടത്തിൽ മുന്നിൽ. സെൻസെക്സിൽ ബജാജ് ഫിൻസെർവ്, എൽ ആൻഡ് ടി, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എച്ച്‍യുഎൽ എന്നിവയും 0.16 മുതൽ 0.94% വരെ ഉയർന്ന് നേട്ടത്തിലുണ്ട്.അതേസമയം, നഷ്ടം വൻതോതിൽ കുറയ്ക്കുന്ന ട്രെൻഡ് വ്യാപാരം പുരോഗമിക്കവേ സെൻസെക്സിലും നിഫ്റ്റിയും ദൃശ്യമാണ്. ഉച്ചയ്ക്കത്തെ സെഷനിൽ ഓഹരികൾ പച്ചപ്പിലേക്ക് തിരിച്ചെത്തുമോ എന്നാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.
നഷ്ടത്തിന് നേതൃത്വവുമായി റിലയൻസ്
കഴിഞ്ഞ ഒരാഴ്ചയായി കനത്ത വിൽപന സമ്മർദത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിലുണ്ടായ വീഴ്ചയാണ് ഇന്നു പ്രധാനമായും സൂചികകളെ തളർത്തുന്നത്. റിലയൻസ് ഓഹരികളിൽ രണ്ടു ശതമാനത്തിലധികം താഴ്ന്നാണ് വ്യാപാരം. സെൻസെക്സിന്റെ ഇന്നത്തെ വീഴ്ചയിൽ 150 പോയിന്റിന്റെ ഇടിവും റിലയൻസിന്റെ വക. ഒരു ശതമാനത്തിനടുത്ത് ഇടിഞ്ഞ എച്ച്ഡിഎഫ്സി ബാങ്കിന്റെ വകയായി 100ലേറെ പോയിന്റും നഷ്ടമായി.
ഐടിസി, അദാനി പോർട്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുമാണ് സെൻസെക്സിൽ രണ്ടു ശതമാനം വരെ ഇടിഞ്ഞ് നഷ്ടത്തിൽ മുൻനിരയിൽ. നിഫ്റ്റി50ൽ ബെൽ 2.72% താഴ്ന്ന് നഷ്ടത്തിൽ ഒന്നാമതായി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി പോർട്സ്, റിലയൻസ് ഇൻഡസ്ട്രീസ്, പവർഗ്രിഡ് എന്നിവ 2-2.6% ഇടിഞ്ഞ് തൊട്ടുപിന്നാലെ നിൽക്കുന്നു.
പുതിയ 5 ആശുപത്രികളുമായി മെട്രോ നഗരങ്ങളിൽ സാന്നിധ്യം ശക്തമാക്കാനുള്ള നീക്കത്തിന്റെ കരുത്തിലാണ് അപ്പോളോ ഹോസ്പിറ്റല്‍ ഓഹരികൾ ഇന്ന് 0.75 ശതമാനത്തിലധികം ഉയർന്നത്. കഴിഞ്ഞപാദത്തിൽ നഷ്ടം 6,896 കോടി രൂപയിൽ നിന്ന് 6,609 കോടി രൂപയിലേക്ക് കുറയുകയും ഉപഭോക്താക്കളിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) 166 രൂപയിൽ നിന്ന് 173 രൂപയായി മെച്ചപ്പെടുകയും ചെയ്തെങ്കിലും വോഡഫോൺ ഐഡിയ ഓഹരി 8 ശതമാനത്തിലധികം ഇടിഞ്ഞു.
കൊഴിയുന്ന നിക്ഷേപക സമ്പത്ത്
വിശാല വിപണിയിൽ ഇന്ന് രാവിലത്തെ സെഷനിൽ എല്ലാ ഓഹരി വിഭാഗങ്ങളും ചുവന്നു. നിഫ്റ്റി ഓട്ടോ 1.18%, റിയൽറ്റി 1.77%, കൺസ്യൂമർ ഡ്യൂറബിൾസ് 1.52%, ഓയിൽ ആൻഡ് ഗ്യാസ് 1.46% എന്നിങ്ങനെ ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലുണ്ട്. നിഫ്റ്റി പൊതുമേഖലാ ബാങ്ക്, സ്വകാര്യബാങ്ക്, ബാങ്ക് നിഫ്റ്റി എന്നിവയും 0.85% വരെ താഴ്ന്നു. ഇന്ത്യ വിക്സ് രണ്ടു ശതമാനത്തിലധികം ഉയർന്നത് നിക്ഷേപകരുടെ മനസ്സിൽ‌ ആശങ്കകൾ ശക്തമെന്ന് സൂചിപ്പിക്കുന്നു.
ഓഹരികളുടെ തകർച്ച നിക്ഷേപക സമ്പത്തിനെയും അഥവാ കമ്പനികളുടെ സംയോജിത വിപണിമൂല്യത്തെയും സാരമായി ബാധിക്കുകയാണ്. ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം ഫെബ്രുവരി 5ന് 427.19 ലക്ഷം കോടി രൂപയായിരുന്നത് ഇന്നൊരു ഘട്ടത്തിൽ 400 ലക്ഷം കോടി രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. നിലവിൽ മൂല്യം 405.09 ലക്ഷം കോടി രൂപ. ഇന്നൊരുവേള 8 ലക്ഷം രൂപയോളം ഇടിഞ്ഞിരുന്നെങ്കിലും പിന്നീട് നഷ്ടം 3 ലക്ഷം കോടി രൂപയോളമായി കുറഞ്ഞു. ഇന്നലെ 9.3 ലക്ഷം കോടി രൂപയായിരുന്നു നഷ്ടം.
ഇടിവിനു പിന്നിലെ കാരണങ്ങൾ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കനത്ത ഇറക്കുമതി തീരുവ നയങ്ങളാണ് ആഗോളതലത്തിൽ ഓഹരി വിപണികളെ ഉലയ്ക്കുന്നത്. പുതുതായി സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കാണ് അദ്ദേഹം 25% തീരുവ ഏർപ്പെടുത്തിയത്. ഇന്ത്യയും ചൈനയും കാനഡയും യൂറോപ്യൻ യൂണിയനുമടക്കം ഇതിന്റെ ആഘാതം നേരിടുമെന്നാണ് വിലയിരുത്തലുകൾ. ട്രംപിന്റെ നയത്തെ അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുടെ പ്രതികരണം വ്യാപാരയുദ്ധം കലുഷിതമാക്കുമെന്നും ഓഹരികളെ ഉലയ്ക്കുന്നു.
ധൃതിപിടിച്ച് ഇനി അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന യുഎസ് കേന്ദ്രബാങ്ക് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനവും തിരിച്ചടിയായി. ഈ വർഷം പലിശഭാരം വലിയതോതിൽ കുറയുമെന്ന പ്രതീക്ഷകൾക്കാണ് മങ്ങലേൽക്കുന്നത്.
ഇന്ത്യയുടെ ജനുവരിയിലെ റീട്ടെയൽ പണപ്പെരുപ്പക്കണക്ക് ഇന്നു വൈകിട്ട് പുറത്തുവരും. പണപ്പെരുപ്പം കുറയുമെന്നാണ് പ്രതീക്ഷയെങ്കിലും ആകാംക്ഷ നിറയുന്നത് വിപണിയുടെ പ്രകടനത്തെ ബാധിക്കുന്നു.
വിദേശ നിക്ഷേപ നഷ്ടം: 2025ൽ ഇതുവരെ മാത്രം വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത് 88,140 കോടിയോളം രൂപ. യുഎസിൽ കടപ്പത്ര ആദായം (ബോണ്ട് യീൽഡ്), യുഎസ് ഡോളർ ഇൻഡക്സ് എന്നിവ മെച്ചപ്പെടുന്നതും വിദേശ നിക്ഷേപകരുടെ പിന്മാറ്റം സജീവമാക്കുന്നു.
മൂന്നാംപാദ പ്രവർത്തനഫലം: ലിസ്റ്റഡ് കമ്പനികളുടെ മൂന്നാംപാദ പ്രവർത്തനഫലം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും ഓഹരികളിൽ വിൽപനസമ്മർദം സൃഷ്ടിക്കുന്നു.
കുതിച്ചുയർന്ന് രൂപ
തുടർച്ചയായ രണ്ടാംനാളിലും ഡോളറിനെതിരെ രൂപയുടെ മികച്ച കരകയറ്റം. ഇന്ന് വ്യാപാരം തുടങ്ങിയതു തന്നെ 39 പൈസ മുന്നേറി 86.44 രൂപയിൽ. ഇന്നലെ 0.75 പൈസ കയറിയിരുന്നു. തിങ്കളാഴ്ചത്തെ 87.96 എന്ന സർവകാല താഴ്ചയിൽ നിന്നാണ് അതിവേഗത്തിലുള്ള ഈ കുതിച്ചുകയറ്റം. കഴിഞ്ഞ രണ്ടുവർഷത്തിനിടെ രൂപ കാഴ്ചവച്ച ഏറ്റവും ഉയർന്ന ഏകദിന നേട്ടവുമായിരുന്നു ഇന്നലത്തേത്. 
വിദേശനാണയ ശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റഴിച്ച് റിസർവ് ബാങ്ക് നടത്തുന്ന രക്ഷാപ്രവർത്തനമാണ് പ്രധാനമായും രൂപയെ സഹായിക്കുന്നത്. യുഎസിന്റഎ താരിഫ് യുദ്ധം, വിദേശനിക്ഷേപത്തിലെ കൊഴിച്ചിൽ, ആഗോളതലത്തിൽ ഡോളറിന്റെ മുന്നേറ്റം എന്നിങ്ങനെ വെല്ലുവിളികൾ ശക്തമെങ്കിലും രണ്ടുദിവസമായി രൂപ നേട്ടത്തിലാണ്.
നിലയുറക്കാതെ കേരളക്കമ്പനികളും
ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തിൽ നിന്ന് കരകയറാൻ ഒട്ടുമിക്ക കേരളക്കമ്പനികൾക്കും ഇന്ന് കഴിഞ്ഞിട്ടില്ല. കിറ്റക്സ്, പോപ്പീസ്, ന്യൂമലയാളം സ്റ്റീൽ, ടോളിൻസ് ടയേഴ്സ്, ആഡ്ടെക്, ആസ്പിൻവോൾ, നിറ്റ ജെലാറ്റിൻ, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, വി-ഗാർഡ്, ഫാക്ട് എന്നിവ 4-6 ശതമാനം വരെയും ആസ്റ്റ‍ർ, മണപ്പുറം ഫിനാൻസ്, കൊച്ചിൻ ഷിപ്പ്‍യാർഡ് എന്നിവ 3-3.5% വരെയും നഷ്ടത്തിലാണുള്ളത്. സഫ സിസ്റ്റംസ്, കെഎസ്ഇ, ഹാരിസൺസ് മലയാളം എന്നിവയാണ് 2-4.4% ഉയർന്ന് നേട്ടത്തിൽ മുന്നിൽ.

Also read:  സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപിയുടെ നിര്‍ദേശം

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES