ആറന്മുള വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു.സിപിഒ സിന്‍സി പി അസീ സ്(35)ആണ് മരിച്ചത്.
പത്തനംതിട്ട : ആറന്മുള വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു.സിപി ഒ സിന്‍സി പി അസീസ്(35)ആണ് മരിച്ചത്.
ജൂലൈ 11ന് പന്തളം-ആറന്മുള റോഡില്‍ കുറിയാനപ്പള്ളിയില് വച്ച് സിന്‍സി സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സിന്‍സിയെ ആ ദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കല്ലിശേരിയിലെ സ്വകാര്യ ആശുപ ത്രിയിലും ചികിത്സതേടി.
പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ ഒരു വര്‍ഷത്തോളമായി ജോലി ചെയ്തുവരുകയായിരുന്ന സിന്‍സി, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രതിരോധ ക്ലാസുക ള്‍ക്ക് നേതൃത്വം നല്കുന്ന ചുമതല യാണ് നിര്‍വഹിച്ചിരുന്നത്.












