ആര്‍ ടി പി സി ആര്‍ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ച ആരോഗ്യ വകുപ്പിന്റെ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ന്യായീകരിച്ച് സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ പഴയ നിരക്ക് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
തിരുവനന്തപുരം: ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കി ജനങ്ങളെ പകല്‍കൊള്ളയില്‍ നിന്ന് രക്ഷി ക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കൊവിഡ്-19 പരിശോധനക്കായുളള ആര്‍ ടി പി സി ആര്‍ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ച ആരോഗ്യ വകുപ്പിന്റെ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ന്യായീകരിച്ച് സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍ പഴയ നിരക്ക് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാരായ ഷാഫി പറമ്പിലും, കെ.എസ്.ശബരീനാഥനും ഹൈക്കോടതിയില്‍ ഇന്നലെ ഹര്‍ജി നല്‍കിയിരുന്നു. ആര്‍ടിപിസി ആര്‍, ആന്റിജന്‍ ടെസ്റ്റുകളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ പരാതി. 300 രൂപ ചെലവ് വരുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റിന് 1700 രൂപയും, 125 രൂപ ചിലവുള്ള ആന്റിജന്‍ പരി ശോധനയ്ക്ക് 600 രൂപയും വാങ്ങുന്നു. കോവിഡ് പരിശോധനാ നിരക്ക് ഏറ്റവും കൂടുതല്‍ കേരള ത്തി ലാണ്. വില നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ ജി ഇന്ന് കോടതി പരിഗണിക്കും.
ആര്‍ടിപിസിആര്‍ നിരക്ക് സര്‍ക്കാര്‍ കുറച്ചതുകൊണ്ട് അതുസംബന്ധിച്ച വാദങ്ങള്‍ അപ്രസ ക്ത മാ കുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്വകാര്യ ലാബുക ളി ലെ ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ കെ. ശൈലജ ഇന്നലെ വൈകിട്ട് അറിയിച്ചിരുന്നു.











