മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27)ആണ് മരിച്ചത്.ഭാര്യയ്ക്കൊപ്പം ബൈക്കില്‍ രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്
പാലക്കാട്:ബൈക്കില്‍ ജോലിയ്ക്ക് പോകുന്നതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടി ക്കൊന്നു.മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് മരിച്ചത്.രാവിലെ ഒന്‍പത് മണിയോടെ യായിരുന്നു സംഭവം.
രാവിലെ ബൈക്കില്‍ രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്.പിന്നില്‍ നിന്നും കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തി സഞ്ജിത്തിനെ വടിവാളിന് വെ ട്ടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സഞ്ജിത്തിനെ ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തി ച്ചെങ്കിലും മരിച്ചി രുന്നു.
എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.നാലംഗ സം ഘമാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. രാഷ്ട്രീയ കൊലപാതകമാണെന്നാണ് സൂചനയെന്ന് പൊലീസ് പറയുന്നു.നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നും സൂചനയുണ്ട്. പ്ര ദേശത്ത് നേരത്തെ മുതല്‍ ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷം നിലനിന്നിരുന്നു.











