ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍എസ്എസിനെ ശക്തമായി എതിര്‍ക്കുന്ന, വര്‍ഗീ യ തയോട് സന്ധിചെയ്യാത്ത ഒരു നേതാവിനെ കണ്ടെ ത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയത് ദൗര്‍ഭാഗ്യകരമായി- സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി
തിരുവനന്തപുരം : ആര്‍എസ്എസുമായി നിരന്തരം സന്ധിചെയ്യുകയും അവരുമായി ഒത്തുതീര്‍ പ്പുകള്‍ നടത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാവാണ് കെ സുധാകരാനെന്ന് സിപിഎം പോ ളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇത്തരത്തിലൊരു നേതാവിനെ കെപിസിസി പ്രസിഡന്റ് സ്ഥാന ത്ത് നിയമിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്നും വര്‍ഗീയ തയോട് സന്ധിചെയ്യാത്ത ഒരു നേതാവിനെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് കഴിയാതെ പോയത് ദൗര്‍ ഭാഗ്യകരമാ ണെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. കെ സുധാകരനെ കെപി സിസി പ്രസിഡന്റായി തെരഞ്ഞെടുത്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ ശനവുമായി എം എ ബേബി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും സമാനമായ വിമര്‍ശനം ബേബി സുധാകരനെതിരെ ഉന്നയിച്ചിരുന്നു.
എം എ ബേബിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
‘കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് ആയി രാഹുല്‍ ഗാന്ധി നിയമിച്ചിരിക്കുകയാണ്. കേ രളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു പങ്കുമില്ല തെയാണ് അവര്‍ക്ക് ഒരു പ്രസിഡന്റിനെ ലഭിച്ചിരി ക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ഇങ്ങനെയാണോ തീരു മാനിക്കേണ്ട ത് തുടങ്ങിയ ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കുന്നില്ല. അത് അവരുടെ ആഭ്യന്തരകാര്യം. കോണ്‍ഗ്രസും ജനാധിപത്യവുമായി ബന്ധമില്ലാതായിട്ട് പതിറ്റാണ്ടുകളായി.
പക്ഷേ, ആര്‍ എസ് എസുമായി നിരന്തരം രഹസ്യധാരണകള്‍ ഉണ്ടാക്കുന്ന നേതാവ് ആയാണ് സു ധാകരന്‍ അറിയപ്പെടുന്നത്. അദ്ദേഹം ബിജെപി യില്‍ ചേരുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതൊക്കെ ശരിയായാലും അല്ലെങ്കിലും ആര്‍ എസ് എസിനോടും അതിന്റെ രാഷ്ട്രീയത്തോടും ഒ ത്തുതീര്‍പ്പ് നടത്തുന്ന ഒരു കോണ്‍ഗ്രസ് നേതാവാണ് സുധാകരന്‍.
രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമം നടത്തുന്നതില്‍ സുധാകരന്‍ കേരളത്തിലെ ആര്‍ എസ് എസി നെ അനുകരിക്കുക മാത്രമല്ല അവരുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. സുധാകരന്‍ കോണ്‍ ഗ്രസിന്റെ നേതൃത്വത്തില്‍ വരുന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. എങ്കിലും അത് ആര്‍ എസ് എസ് സംഘടനകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമോ എന്ന ആശങ്ക ജനാധിപത്യവാദി കള്‍ക്കുണ്ട്.
ആര്‍ എസ് എസിനോടും വര്‍ഗ്ഗീയതയോടും ഒത്തുതീര്‍പ്പുണ്ടാക്കുന്ന ഒരു നേതാവിനെ കേരളത്തി ലെ പ്രസിഡന്റ് ആക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഇന്ന് കോണ്‍ഗ്രസ് നല്കുന്നത്? ഇന്നത്തെ രാ ഷ്ട്രീയ സാഹചര്യത്തില്‍ ആര്‍ എസ് എസിനെ ശക്തമായി എതിര്‍ക്കുന്ന, വര്‍ഗ്ഗീയതയോട് ഒട്ടും സ ന്ധിചെയ്യാത്ത ഒരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയത് ദൗര്‍ഭാഗ്യ കര മായി.’