ആര്‍എസ്എസ് നോട്ടീസ് അയച്ചിട്ടുള്ളത് ആരെ ഭയപ്പെടുത്താനാണ്. തന്നെ ഭയപ്പെടു ത്താനാണോ? അതു വേണ്ട. അതു കയ്യില്‍ വെച്ചാല്‍ മതി. വിചാരധാരയില്‍ പറഞ്ഞി രിക്കുന്ന കാര്യവും സജി ചെറി യാന്‍ പറഞ്ഞ കാര്യവും ഒന്നു തന്നെയാണെന്ന് ആ പു സ്തകത്തിലെ പേജുകള്‍ ഉദ്ധരിച്ചുകൊണ്ടു തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും പ്രതി പക്ഷ നേതാവ് വി ഡി സതീശന്‍.
തിരുവനന്തപുരം: ഗോള്‍വാര്‍ക്കറുടെ ബഞ്ച് ഓഫ് തോട്‌സിലെ വാക്കുകള്‍ സംബന്ധിച്ച് നടത്തിയ പരാമ ര്‍ശത്തിനെതിരെ ആര്‍എസ്എസ് അയച്ച നോട്ടീസ് വിചിത്രമാ ണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീ ശന്‍. ആര്‍എസ്എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നു. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. നിയമ നടപടി നേരിടാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആര്‍എസ്എസ് നോട്ടീസ് അയച്ചിട്ടുള്ളത് ആരെ ഭയപ്പെടുത്താനാണ്. തന്നെ ഭയപ്പെടുത്താനാണോ? അ തു വേണ്ട. അതു കയ്യില്‍ വെച്ചാല്‍ മതിയെന്ന് സതീശന്‍ പറഞ്ഞു. വിചാരധാരയില്‍ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന്‍ പറഞ്ഞ കാര്യവും ഒന്നു തന്നെയാണെന്ന് ആ പുസ്തകത്തിലെ പേജുകള്‍ ഉദ്ധ രിച്ചുകൊണ്ടു തന്നെയാണ് പറഞ്ഞിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഭരണഘടനക്കെതിരായ മുന്‍ മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ ബഞ്ച് ഓഫ് തോട്‌സിലേത് സമാനമാ ണെന്നായിരുന്നു സതീശന്റെ വിമര്‍ശം. എന്നാല്‍ ഇത് എവിടെയെന്ന് സതീശന്‍ അറിയിക്കണമെന്നായി രുന്നു ആര്‍എസ്എസ് നോട്ടില്‍ ആവശ്യപ്പെട്ടിരുന്നത്. തെറ്റാണെങ്കില്‍ പിന്‍വലിച്ച് മാപ്പ് പറയണം. ഇല്ലെ ങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.
മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തില്‍ ഉണ്ടെന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍എസ്എസ് വി ഡി സതീശന് നോട്ടീസ് നല്‍കിയത്. നോട്ടീസ് കിട്ടി 24 മണിക്കൂറിനകം നടപ്പാക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ആര്‍എസ്എസ് അറി യിച്ചത്.
സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഓഫ് തോട്ട്സില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിച്ചുകൊണ്ട് മറ്റൊരു പ്രസ്താവന പുറപ്പെടുവിക്കണം. അ ല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ സജി ചെറിയാന്‍ പറ ഞ്ഞ വാക്കുകളില്ലെന്നും ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നു.