തീവ്രവാദശക്തികളെ രാഷ്രടീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും നിരോ ധനം പരിഹാരമല്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിരോ ധനം ഒന്നിനും ശാശ്വതപരിഹാരമല്ല. പോ പ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം അവസാനി പ്പിക്കണം എന്നുതന്നെയാണ് നിലപാട്. ഇത്തരം സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്- യെച്ചൂരി
തിരുവനന്തപുരം : തീവ്രവാദശക്തികളെ രാഷ്രടീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും നി രോധനം പരിഹാരമല്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഭാഗീയ ശക്തിക ളെ സിപിഎം എന്നും അകറ്റിനിര്‍ത്തിയിട്ടേയുള്ളൂ. എല്ലാത്തരം തീവ്രവാദ പ്രവര്‍ത്തനത്തേയും സി പിഎം എതിര്‍ക്കുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ വിശദ മായ പ്രസ്താവന ഇറക്കുമെന്നും യെച്ചൂരി പറഞ്ഞു.
നിരോധനം ഒന്നിനും ശാശ്വതപരിഹാരമല്ല. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം അവസാനിപ്പിക്കണം എ ന്നുതന്നെയാണ് നിലപാട്. ഇത്തരം സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ആര്‍എസ്എസിനെ നേരത്തെ രണ്ടുതവണ നിരോധിച്ചിട്ടുള്ളതാണ്.എന്നാല്‍ ഇതുകൊണ്ട് പ്രവര്‍ ത്തനം അവസാനിച്ചോ?.വര്‍ഗീയ ധ്രുവീകരണ, വിദ്വേഷ, ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങളെല്ലാം തുടര്‍ന്നില്ലേ. സിപിഐ മാവോയിസ്റ്റിനെയും രാജ്യത്ത് നിരോധിച്ചു. എന്നാല്‍ ഇപ്പോഴും രാജ്യത്തി ന്റെ ചില ഭാഗത്ത് ഇപ്പോഴും സുരക്ഷാസേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടല്‍ നടക്കുന്നു. മുമ്പ് സിമിയെ നിരോധിച്ചിട്ടും മറ്റു തരത്തില്‍ അവ പ്രവര്‍ത്തനം തുടര്‍ന്നില്ലേയെന്ന് യെച്ചൂരി ചോദിച്ചു.
കേരളത്തിലെ നേതാക്കള്‍ ആര്‍എസ്എസിനെ നിരോധിക്കാനല്ല പറഞ്ഞത്, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച അതേ തത്വം അനുസരിച്ച് ആര്‍എസ്എസിനെയും നിരോധിക്കാനാണ് ആവശ്യപ്പെട്ടത്. ഒരു തത്വം എല്ലാവര്‍ക്കും ബാധകമാണെന്നാണ് ചൂണ്ടിക്കാട്ടിയത്. എല്ലാത്തരം തീവ്രവാദവും അവ സാനിപ്പിക്കേണ്ടതാണ്. നിരോധനങ്ങള്‍ കൊ ണ്ട് മുന്‍കാലത്ത് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല എന്ന ത് നമുക്കു മുന്നിലുള്ള യാഥാര്‍ത്ഥ്യമാണെന്നും യെച്ചൂരി പറഞ്ഞു.











