ആരോഗ്യസുരക്ഷ ശക്തമാക്കും; ജീവിതനിലവാരം ഉറപ്പാക്കും: യുഎഇ വിദേശ നിക്ഷേപം 24,000 കോടി ദിർഹമാക്കും.

അബുദാബി : യുഎഇയുടെ വിദേശ നിക്ഷേപം 2031ൽ 24,000 കോടി ദിർഹമാക്കി ഉയർത്തുന്നത് ഉൾപ്പെടെ ലക്ഷ്യങ്ങളുമായി ദേശീയ നിക്ഷേപ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ അപകട സാധ്യതകളെ നേരിടുന്നതിനുള്ള നയം, ഡിജിറ്റൽ നയം, വിദൂര ജോലി, കാരുണ്യ പദ്ധതികൾക്കുള്ള ധനസമാഹരണം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി. ഏതാനും വർഷങ്ങൾക്കകം രാജ്യത്തിന്റെ വിദേശ നിക്ഷേപം 2.2 ട്രില്യൻ ദിർഹമാക്കി ഉയർത്താനും ലക്ഷ്യമിടുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബി ഖസർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 6 വർഷത്തേക്കുള്ള നിക്ഷേപ നയത്തിന് അംഗീകാരം നൽകിയതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 
2023ൽ 11,200 കോടി ദിർഹം വിദേശ നിക്ഷേപത്തിൽനിന്ന് 2031ഓടെ ഇരട്ടിയിലേറെയാക്കി (24000 കോടി) വർധിപ്പിക്കുകയാണ് ലക്ഷ്യം. വ്യവസായം, ലോജിസ്റ്റിക്സ്, ധനകാര്യ സേവനങ്ങൾ, പുനരുപയോഗ ഊർജം, വിവരസാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെ പ്രധാന മേഖലകൾക്കായിരിക്കും ഊന്നൽ നൽകുക. ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്നും വ്യക്തമാക്കി.
ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള യുഎഇയുടെ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പുരോഗതി മന്ത്രിസഭ അവലോകനം ചെയ്തു. നേരത്തെ അംഗീകരിച്ച സംരംഭങ്ങളിൽ 95 ശതമാനവും വിജയകരമായി നടപ്പാക്കിയെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഈ രാജ്യങ്ങളുമായി അഞ്ച് വർഷത്തിനകം 23500 കോടി ദിർഹത്തിന്റെ വ്യാപാരമുണ്ടായി. അടുത്ത 6 വർഷത്തിനകം ദേശീയ സംരംഭങ്ങളിലൂടെയും പദ്ധതികളിലൂടെയും ആഗോള ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.
ആരോഗ്യസുരക്ഷ ശക്തമാക്കും; ജീവിതനിലവാരം ഉറപ്പാക്കും
ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തി യുഎഇയിൽ ഏറ്റവും ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കും. വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, പാൻക്രിയാസ് എന്നിവയുമായി ബന്ധപ്പെട്ട അവയവ – ടിഷ്യു ദാനം, അവയവം മാറ്റിവയ്ക്കൽ എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങളും അംഗീകരിച്ചു. 
പുതിയ നിയന്ത്രണങ്ങൾ ജീവൻരക്ഷാ ഉപകരണങ്ങൾക്ക് രാജ്യത്തേക്കു മികച്ച പ്രവേശനം ഉറപ്പാക്കും. ആരോഗ്യമേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾക്കും അംഗീകാരം നൽകി. സാമൂഹിക പിന്തുണാ പദ്ധതികൾക്കായുള്ള വാർഷിക ബജറ്റ് 29 ശതമാനം വർധിപ്പിച്ച് 350 കോടി ദിർഹമാക്കി. മലേഷ്യ, ന്യൂസീലൻഡ്, കെനിയ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക പങ്കാളിത്തം ഉൾപ്പെടെ 28 രാജ്യാന്തര കരാറുകൾക്കും മന്ത്രിസഭ അംഗീകാരം നൽകി.
ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദിന്റെ അധ്യക്ഷതയിൽ എമിറേറ്റ്സ് റിസർച് ആൻഡ് ഡവലപ്മെന്റ് കൗൺസിൽ പുനഃസംഘടിപ്പിക്കാനും തീരുമാനമായി. രാജ്യത്തുടനീളമുള്ള ഗവേഷണ വികസന മുൻഗണനകൾ നിർവചിക്കുക, ഫെഡറൽ സർക്കാർ ധനസഹായം നൽകുന്ന ഗവേഷണ, വികസന സംരംഭങ്ങൾ ആരംഭിക്കുക, അംഗീകരിക്കുക, മേൽനോട്ടം വഹിക്കുക എന്നിവ കൗൺസിലിന്റെ ചുമതലകളിൽ ഉൾപ്പെടുന്നു.

Also read:  ജോലി സ്ഥലത്ത് പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കി ഒമാന്‍

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES