ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആരാധാ നാലയ ങ്ങള്‍ തുറക്കാന്‍ തീരുമാനം. ടി.പി.ആര്‍ 16 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളിലാണ് ആരാധ നാലയങ്ങള്‍ തുറക്കുക
തിരുവനന്തപുരം : ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആരാധാനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. ടി.പി.ആര്‍ 16 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളി ലാണ് ആരാധനാലയങ്ങള്‍ തുറക്കുക.പരമാവധി 15 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. നേര ത്തെ നടന്ന കോവിഡ് അവലോകന യോഗത്തില്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാന മെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.
പൊതുവായുള്ള നിയന്ത്രണങ്ങള്‍ നിലവിലെ രീതിയില്‍ ഒരാഴ്ച കൂടി തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും. ടി.പി.ആര്‍ 24 ശതമാ നത്തിന് മുകളിലുള്ള സ്ഥലങ്ങളില്‍ ഇനി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. നേരത്തെ ടി.പി. ആര്‍ 30 ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിലായിരുന്നു ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി യിരുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും. പൂജ്യം മുതല്‍ എട്ട് ശതമാനം വരെ എ വിഭാഗം, എട്ട് മുതല്‍ 16 ശതമാനം വരെ ബി വിഭാഗം, 16 മുത ല്‍ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളില്‍ ഡി വിഭാഗം എന്നിങ്ങനെയാണ് മേ ഖലകളായി തരംതിരിച്ചിട്ടുള്ളത്.











