കോട്ടയ്ക്കലിലെ വസതിയായ കൈലാസമന്ദിരത്തില്‍ ഉച്ചയ്ക്ക് 12. 25 നായിരുന്നു അന്ത്യം. ആയുര്‍വേദ ചികിത്സാരംഗത്തെ കുലപതികളിലൊരാളാണ്. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്
തിരുവനന്തപുരം : കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കല്‍ ഡയറക്ടറുമായ ആയൂര്‍വേദാചാര്യന്‍ പദ്മഭൂഷണ്‍ ഡോ. പി കെ വാര്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. വാര്‍ദ്ധ ക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടക്കലിലെ വസതിയായ കൈലാസ മന്ദിരത്തിലായി രുന്നു അന്ത്യം. ആയര്‍വേദ ചികിത്സയ്ക്ക് നല്‍കിയ സംഭവനയ്ക്ക് രാജ്യം പദ്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിച്ച ആയുര്‍വ്വേദ ആചാര്യന്‍ കൂടിയായിരുന്നു പികെ വാര്യര്‍.
ഉച്ചയ്ക്ക് 12. 25 നായിരുന്നു അന്ത്യം. ആയുര്‍വേദ ചികിത്സാരംഗത്തെ കുലപതികളിലൊരാളാണ്. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അദ്ദേഹത്തിന്റെ നൂ റാം പിറന്നാള്‍ ആഘോഷിച്ചത്.
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ ഗ്രാമത്തില്‍ ഒരു ഇടത്തരം കുടുംബത്തിലാണ് 1921 ജൂണ്‍ 5നാണ് പന്ന്യംപിള്ളി കൃഷ്ണന്‍ കുട്ടി വാരിയര്‍ എന്ന പി കെ വാര്യരുടെ ജനനം. ശ്രീധരന്‍ നമ്പൂതിരിയും പ ന്ന്യം പള്ളി കുഞ്ഞിവാരസ്യാരുമാണ് മാതാപിതാക്കള്‍. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിലാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്‌നം പി.എസ് വാര്യര്‍ ആയുര്‍വേദ കോളേജിലായി രുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപ നം അറിയപ്പെട്ടത്. ആയുര്‍വേദ പണ്ഡിതന്‍ ഡോ. പി എസ് വാര്യര്‍ അമ്മാവനാണ്. കോട്ടയ്ക്കല്‍ ആയുര്‍വേദ പാഠശാലയില്‍ ആദ്യവൈദ്യന്‍ കോഴ്‌സ് പഠിച്ചു. അമ്മാവന്റെ മരണശേഷം ആര്യ വൈദ്യശാലയെ ചാരിറ്റബിള്‍ ട്രസ്റ്റ് ആയി നടത്തിക്കൊണ്ടു പോകുന്ന ദൗത്യം ഡോ.പി.കെ വാര്യര്‍ ഏറ്റെടുത്തു.
1997ല്‍ ഓള്‍ ഇന്ത്യ ആയുര്‍വേദിക് കോണ്‍ഫറന്‍സ് ആയുര്‍വേദ മഹര്‍ഷി സ്ഥാനം നല്‍കി ആദ രിച്ചു. ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ അഷ്ടാംഗരത്‌നം പുരസ്‌കാരം, ഡോ.പൗ ലോസ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പതഞ്ജലി പുരസ്‌കാരം, സി അച്യുതമേനോന്‍ അവാര്‍ഡ്, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി കെ വാര്യര്‍ക്ക് ലഭിച്ചു. മൃതിപര്‍വം പി കെ വാര്യരുടെ ആത്മകഥ യാണ്. ഇതിന് 2009 ല്‍ സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കള്‍: ഡോ. കെ.ബാലചന്ദ്രന്‍ വാരിയര്‍, പരേത നാ യ കെ.വിജയന്‍ വാരിയര്‍, സുഭദ്ര രാമചന്ദ്രന്‍. മരുമക്കള്‍: രാജലക്ഷ്മി, രതി വിജയന്‍ വാരിയര്‍, കെ.വി.രാമചന്ദ്രന്‍.