ഷെങ്ഷൌവിലെ സബ് വേകളില്‍ വെള്ളകയറിയതിനെ തുടര്‍ന്ന് 18 പേര്‍ മരി ച്ചതായി റിപ്പോര്‍ട്ട്. 1000 വര്‍ഷത്തിനിടെ ചൈനയില്‍ പെയ്ത കനത്ത മഴയാണിതെന്നാണ് കണക്കാക്കുന്നത്
ശക്തമായ മഴയെ തുടര്‍ന്ന് ചൈനയിലെ മധ്യ പ്രവിശ്യയായ ഹെനാനിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ള ത്തിനടിയിലായി. ഹെനാന്‍ മേഖലയിലു ണ്ടായ വെള്ളപ്പൊക്കത്തില്‍ തലസ്ഥാന നഗരമായ സെങ് ഴുവും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. 1000 വര്‍ഷത്തിനിടെ ചൈന യില്‍ പെയ്ത കനത്ത മഴയാണിതെന്നാണ് കണക്കാക്കുന്നത്.
ഷെങ്ഷൌവിലെ സബ് വേകളില്‍ വെള്ളകയറിയതിനെ തുടര്‍ന്ന് 18 പേര്‍ മരി ച്ചതായി റിപ്പോര്‍ട്ടു ണ്ട്. ലക്ഷകണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചതായു മാണ് റിപോര്‍ട്ടുകള്‍. പെട്ടെന്നുള്ള വെള്ളപ്പൊ ക്ക ത്തില്‍ ഷോപ്പിങ് മാളുകളിലും സ്‌കൂളുകളിലും ഭൂഗര്‍ഭ ട്രെയിനുകളിലും ആളുകള്‍ കുടുങ്ങി കിട ക്കുകയാണ്. മഴയെത്തുടര്‍ന്ന് ആളുകള്‍ എങ്ങനെയാണ് അപകടകരമായ സാഹചര്യങ്ങളില്‍ അ കപ്പെട്ടതെന്ന് കാണിക്കുന്ന വീഡിയോക ളാ ണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
മഞ്ഞ നദിയുടെ തീരത്തുള്ള ഹെനാന്‍ പ്രവശിയയുടെ തലസ്ഥാനമായ ഷെങ്ഷൌവില്‍ ചൊവ്വാഴ്ച ഒരു മണിക്കൂറിനുള്ളില്‍ 200 മില്ലി മീറ്ററിലധി കമാണ് മഴ പെയ്തത്. ചൈനയിലെ ഒരു പ്രധാന ലോജി സ്റ്റിക് ഹബായ ഹെനാനില്‍ വെള്ളം കയറിയതോടെ എല്ലാ സബ്വേ ട്രെയിന്‍ സര്‍വീസുകളും നിര്‍ ത്തി വച്ചു. ചൈനീസ് നഗരമായ സെങ്‌ഴുവില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ നിരവധി പേരാണ് ഭൂ ഗര്‍ഭ സ്റ്റേഷനുകളില്‍ കുടുങ്ങിയത്. 160 ലധികം ട്രെയിനുകളും നഗരത്തിലെ റെയില്‍വേ സ്റ്റേഷനു കളും സര്‍വീസ് നിര്‍ത്തി. ധാരാളം കാറുകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു.
അതേസമയം ചില സ്ഥലങ്ങളില്‍ കഴുത്താള്‍ പൊക്കത്തില്‍ വെള്ളത്തിലൂടെ താമസക്കാര്‍ സഞ്ചരി ക്കുന്നതും കാണാം. വെള്ളപ്പൊക്കത്തില്‍ നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂള്‍ കെട്ടിട ത്തില്‍ കുടുങ്ങി. ചെറിയ കുട്ടികളെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ പ്ലാസ്റ്റിക് ബോക്സ് ഉപയോഗിച്ചു. മുതിര്‍ന്നവരെ സഹായിക്കാന്‍ ബോട്ടുകളും എത്തിക്കുന്നുണ്ട്.
മഴ മൂലം സെങ്‌ഴുവിന് പടിഞ്ഞാറ് ലുയാങ് നഗരത്തിലെ യിഹതാന്‍ ഡാം എപ്പോള്‍ വേണമെ ങ്കി ലും തകരാമെന്ന അവസ്ഥയാണണെന്ന് റോയി ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അമിതമായി വെള്ളം നിറഞ്ഞെങ്കിലും നഗരത്തിലെ ഗുജിയാസുയി ഡാം തകരാറില്ലെന്ന് പ്രാദേശിക വെള്ളപ്പൊ ക്ക നിയന്ത്രണ കേന്ദ്രം പറഞ്ഞു.
ജനങ്ങളുടെ സുരക്ഷയും സ്വത്തും ഉറപ്പുവരുത്തുന്നതിന് എല്ലാ തലങ്ങളിലുമുള്ള അധികാരികള്‍ മുന്‍ഗണന നല്‍കണമെന്നും പ്രളയ പ്രതിരോധ വും ദുരന്ത നിവാരണ നടപടികളും ശ്രദ്ധാപൂര്‍വ്വം നടപ്പാക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ബുധനാഴ്ച ആവശ്യപ്പെട്ടു. ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ചൈന കടന്നുപോകുന്നതെന്നാണ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പ്രതി കരി ച്ചിരിക്കുന്നത്.











