കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് വ്യവസായ മന്ത്രി കെ.ടി. രാമ റാവു ട്വീറ്റ് ചെയ്തു
ഹൈദരാബാദ് : തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റെ ക്‌സ്. ഉടന്‍ ആയിരം കോടി രൂപയുടെ പ്രാരംഭ നിക്ഷേപം നടത്തുമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ. ടി. രാമ റാവു പ്രഖ്യാപിച്ചു. കിറ്റെക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. തെലങ്കാന സന്ദ ര്‍ശനത്തിന്റെ ആദ്യദിനം തന്നെ നാലായി രം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഡീലാണ് കിറ്റെക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഹൈദരാബാദില്‍ നിന്നും 150 കിമീ അകലെയുള്ള വാറങ്കല്‍ ജില്ലയിലെ കാക്കത്തിയ മെഗാ ടെക് സ്‌റ്റൈല്‍ പാര്‍ക്കിലാണ് കിറ്റെക്‌സ് ടെക്‌സ്‌റ്റൈല്‍ അപ്പാരല്‍ പ്രോജക്ട് തുടങ്ങുക. രണ്ടു വര്‍ഷം കൊണ്ടാണ് ആയിരം കോടി നിക്ഷേപിക്കുക. 4000 പേര്‍ക്ക് ഇതുവഴി തൊഴില്‍ നല്‍കാനാകുമെ ന്നും കിറ്റെക്‌സ് എംഡി സാബു ജേക്കബ് പ്രസ്താവനയില്‍ അറിയിച്ചു. കിറ്റെക്‌സിന്റെ തീരുമാന ത്തെ തെലങ്കാന വ്യവസായമന്ത്രി സ്വാഗതം ചെയ്തു.
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കുട്ടികള്‍ക്കുള്ള വസ്ത്രനിര്‍മാതാക്കളായ കിറ്റെക്സ് ഗ്രൂപ്പിന്റെ പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് വ്യവസായമന്ത്രി പറഞ്ഞു. നാളെ രാവിലെയും തെലങ്കാന സ ര്‍ക്കാര്‍ പ്രതിനിധികളുമായി കിറ്റക്‌സ് സംഘം ചര്‍ച്ച നടത്തുന്നുണ്ട്. ഡീല്‍ ആയിരം കോടിയില്‍ ഒതുങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്.
തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക്ഷ ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലെത്തിയത്. സംഘം നാളെ മടങ്ങും. കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതി ക ളില്‍ നിന്ന് പിന്‍മാറുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിറ്റെക്സിന് തെലങ്കാനയില്‍ നിന്ന് ക്ഷ ണം ലഭിച്ചത്.