പുല്‍പ്പള്ളിയില്‍ ആപ്പിള്‍ കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വാഹനങ്ങളില്‍ വില്‍പ്പന നടത്തുന്ന ആപ്പിളുകള്‍ വാങ്ങി കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്
വയനാട് :പുല്‍പ്പള്ളിയില്‍ ആപ്പിള്‍ കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. വാഹനങ്ങളില്‍ വില്‍പ്പന നടത്തുന്ന ആപ്പിളുകള്‍ വാങ്ങി കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
സംഭവത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പൊലിസില്‍ പരാതി നല്‍കി. ചിലര്‍ ആപ്പിള്‍ കഴിച്ചിരു ന്നില്ല. മുറിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ ആപ്പിളുകള്‍ കറുപ്പും ചുവപ്പും നിറങ്ങളിലായി.പരിശോധിച്ചപ്പോള്‍ ഇവയില്‍ സൂചി കുത്തിയത് പോലുള്ള പാടുകള്‍ കണ്ടെത്തിയതായും ഇവര്‍ പറയുന്നു.
ബൈസൂരില്‍ നിന്നും എത്തിച്ച് വില്‍പ്പന നടത്തിയ ആപ്പിളുകളിലാണ് അസ്വാഭാവികത കണ്ടെത്തിയത് എന്നാണ് സൂചന.