കര്‍ഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. രാവിലെ 7നായിരുന്ന അപകടം. 11കെ വി വൈദ്യുതിലൈനാണ് പൊട്ടിവീണത്
ഹൈദരാബാദ് : ആന്ധ്രയിലെ സത്യസായിയില്‍ വൈദ്യുതി കമ്പി ഓട്ടോയില്‍ പൊട്ടിവീണ് എട്ടുപേര്‍ മരിച്ചു. കര്‍ഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയാ യിരുന്നു. രാവിലെ 7നായിരുന്ന അപകടം. 11കെ വി വൈദ്യുതിലൈനാണ് പൊട്ടിവീണത്.
ഗുഡംപളളി സ്വദേശികളായ 10പേരാണ് ഓട്ടോയില്‍ ഉണ്ടായിരുനനത്. എട്ടുപേരും സംഭവസ്ഥലത്ത് തന്നെ വെന്തുമരിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.











