പരിയകനാല്‍ എസ്റ്റേറ്റിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആശിഷ് പ്രസാദ്, ചെണ്ടുവരെ എസ്റ്റേറ്റിലെ അസിസ്റ്റന്റ് മാനേജര്‍ ഗോകുല്‍ തിമ്മയ്യ എന്നിവരാണ് മരിച്ചത്
ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ മുങ്ങി മരിച്ചു. പെരിയകനാല്‍ എ സ്റ്റേറ്റിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആശിഷ് പ്രസാദ് (39), ചെണ്ടുവരെ എസ്റ്റേറ്റിലെ അസിസ്റ്റന്റ് മാനേജര്‍ ഗോകുല്‍ തിമ്മയ്യ (35) എന്നിവരാണ് മരിച്ചത്. വൈകിട്ട് ഏഴരയോടെയാണ് അപകടം . ഇരുവരും കര്‍ണാടക സ്വദേശികളാണ്.
മരിച്ച ആശിഷ്, ഗോകുല്‍ എന്നിവര്‍ നാല് സുഹൃത്തുക്കളോടൊപ്പം ആനയിറങ്കല്‍ ജലാശയത്തിലെ തൂക്കുപാലം കാണാനെത്തിയതാണ്. ആശിഷ് വെള്ളത്തിലിറങ്ങി നീന്താന്‍ ശ്രമിക്കുമ്പോള്‍ കയ ത്തില്‍ താണു പോവുകയായിരുന്നു.
ഇദ്ദേഹത്തെ രക്ഷപെടുത്താന്‍ ശ്രമിക്കുമ്പോഴാണ് ഗോകുലും വെള്ളത്തില്‍ മുങ്ങിയത്. കൂടെയു ണ്ടായിരുന്നവര്‍ ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു. പ്രദേശവാസികളില്‍ ചിലര്‍ വെള്ള ത്തിലിറങ്ങി ഇരുവരെയും കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേ ഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശാന്തന്‍പാറ പോലീസ് നടപടികള്‍ സ്വീകരിച്ചു.











