15 ദിവസത്തിനുള്ളില്‍ രേഖാമൂലം മാപ്പു പറയണമെന്നും പരാമര്‍ശം തിരുത്തി വിഡിയോ പോസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് ഐഎംഎയുടെ ഉത്തരാഖണ്ഡ് ഘടകമാണ് നിയമ നടപടിക്ക് ഒരുങ്ങിയത്
ഡെറാഡൂണ്‍: ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ അപകീര്‍ത്തികരമായ പരമാര്‍ശം നടത്തിയ യോഗ ഗുരു ബാബ രാംദേവിന് ആയിരം കോടി രൂപയുടെ മാനനഷ്ട നോട്ടീസ്. 15 ദിവസത്തിനുള്ളി ല്‍ രേഖാമൂലം മാപ്പു പറയണമെന്നും പരാമര്‍ശം തിരുത്തി വിഡിയോ പോസ്റ്റു ചെയ്യണമെന്നും ആ വശ്യപ്പെട്ട് ഐഎംഎയുടെ ഉത്തരാഖണ്ഡ് ഘടകമാണ് നിയമ നടപടിക്ക് ഒരുങ്ങിയത്.
വൈദ്യശാസ്ത്രത്തിനെരെ വസ്തുതാവിരുദ്ധമായ പരാമാര്‍ശങ്ങള്‍ നടത്തിയതിനാണ് മാനനഷ്ടത്തിന് നോട്ടീസ് അയച്ചത്. എന്നാല്‍ പ്രസ്താവന കള്‍ പിന്‍വലിച്ച് ബാബ രാംദേവ് വീഡിയോ പോസ്റ്റ് ചെയ് തെങ്കിലും അടുത്ത 15 ദിവസത്തിനുള്ളില്‍ രേഖാമൂലം മാപ്പ് പറഞ്ഞില്ലങ്കില്‍ ആയിരം കോടി രൂപ നഷ്ട പരിഹാരം നല്‍കേണ്ടി വരുമെന്ന് നോട്ടീസില്‍ പറയുന്നു.
ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ച് രാംദേവിന് അറിവില്ലെന്നും തെറ്റായ പ്രസ്താവനകള്‍ നടത്തു കയാണെന്നും ഐഎംഎ ഉത്തരാഖണ്ഡ് യൂണിറ്റ് പ്രസിഡന്റ് ഡോ. അജയ് ഖന്ന പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്റെ കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച രാംദേവ് പ്രസ്താവ നകള്‍ പിന്‍വലിച്ചിരുന്നു.
വിവാദ വീഡിയോയില്‍ രാംദേവ് ആധുനിക വൈദ്യം വിഡ്ഢികളുടെ ശാസ്ത്രം എന്നാണ് വിശേപ്പി ക്കുന്നതെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. അലോപ്പതി മരുന്നുകള്‍ കഴിച്ച് ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും റെംഡെസിവിര്‍, ഫാവിഫ്‌ലു, തുടങ്ങിയ മരുന്നുകള്‍ കൊവിഡ് ചികിത്സയില്‍ പരാജയപ്പെട്ടുവെന്നും രാംദേവ് വീഡിയോയില്‍ ആക്ഷേപിച്ചിരുന്നു.