റഷ്യ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്ന തി നുള്ള ആദ്യ ദൗത്യം വിജയകരം. യുക്രൈനില്‍ നിന്നുള്ള ആദ്യ രക്ഷാദൗത്യ വിമാനം മുംബൈയിലെത്തി. ബുക്കാറെസ്റ്റില്‍ നിന്നുള്ള വിമാനമാണ് മുംബൈയിലെത്തിയിരി ക്കുന്നത്.
ന്യൂഡല്‍ഹി: റഷ്യ ആക്രമണം തുടരുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ആദ്യ ദൗത്യം വിജയകരം. യുക്രൈനില്‍ നിന്നുള്ള ആദ്യ രക്ഷാദൗത്യ വിമാനം മുംബൈയിലെത്തി. ബു ക്കാറെസ്റ്റില്‍ നിന്നുള്ള വിമാനമാണ് മുംബൈയിലെത്തിയിരിക്കുന്നത്. 27 മലയാളികളടക്കം 219 യ ത്ര ക്കാരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെത്തിച്ചത്.
നാട്ടിലെത്തിയവരെ സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ വിമാനത്താവളത്തിലെത്തി. സംഘ ത്തിലെ മലയാളികളെ മുംബൈ കേരളാ ഹൗസിലേക്ക് കൊണ്ട് പോകുമെന്നാണ് വിവരം. യുക്രൈനില്‍ നിന്ന് റുമാനിയയില്‍ എത്തിച്ച യാത്രക്കാരുടെ ആദ്യ സംഘത്തെയാണ് മുംബൈയില്‍ എത്തിച്ചത്. റുമാ നിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. സംഘത്തില്‍ 27 മലയാളികള്‍ ഉണ്ട്.
ബുക്കാറസ്റ്റില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം രാത്രി 1.30 ഓടെ ഡല്‍ഹിയില്‍ പറന്നിറങ്ങും. 250 യാ ത്ര ക്കാരാണ് വിമാനത്തില്‍ ഉണ്ടാവുക. നാട്ടില്‍ തിരിച്ചെത്തുന്നവരെ പുറത്തിറക്കാന്‍ വിമാനത്താവള ത്തില്‍ വലിയ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി സൗജന്യ കോ വിഡ് പരിശോധന നടത്തു ന്നത് അടക്കമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്.
വിദ്യാര്‍ഥികളെ ഹംഗറി വഴി നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ക്രമീകരണം
മറ്റു അതിര്‍ത്തികള്‍ വഴി ഹംഗറിയിലേക്ക് പ്രവേശി ക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അറിയിപ്പി ല്‍ പറയുന്നു. മറ്റു അതിര്‍ത്തികളില്‍ കൂടുതല്‍ സമ യം കാത്തു നില്‍ ക്കേണ്ടി വരാം. കൂടാതെ ഇത്തരം അതിര്‍ത്തികളില്‍ എംബസിയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ഹംഗറിയിലേക്ക് പ്രവേശിക്കുന്നതിന് എംബസി വഴിയുള്ള സഹായം ലഭിക്കില്ല. ഇത്തരം അതിര്‍ത്തികള്‍ വഴി ബുഡാപെ സ്റ്റില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ പൊതു ഗതാഗ തം തെരഞ്ഞെടുക്കാന്‍ മറക്കരുതെന്നും അറിയി പ്പില്‍ പറയുന്നു. അതേസമയം സ്ലോവാക്യ വഴിയുള്ള രക്ഷാദൗത്യത്തിന് രജിസ്‌ട്രേഷനും ആരംഭിച്ചിട്ടു ണ്ട്.
അതിനിടെ സഹോണി അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യ സംഘം ഹംഗറിയില്‍ എത്തി. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ബുഡാപെസ്റ്റില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ നാട്ടില്‍ എത്തിക്കും. നാളെ പുലര്‍ച്ചെയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തുക.