ആദ്യരാത്രിയില്‍ നവവധുവിനെ കബളിപ്പിച്ച് സ്വര്‍ണവും പണവുമായി മുങ്ങിയ യുവാ വ് അറസ്റ്റില്‍.നവവധുവിനൊപ്പം ആദ്യരാത്രിയില്‍ കഴിഞ്ഞ ശേഷം മുങ്ങിയ കായംകു ളം തെക്കേടത്ത് തറയില്‍ അസ്ഹറുദ്ദീന്‍ റഷീദ്(30)ആണ് അറസ്റ്റിലായത്
പത്തനംതിട്ട : ആദ്യരാത്രിയില്‍ നവവധുവിനെ കബളിപ്പിച്ച് സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍. നവവധുവിനൊപ്പം ആദ്യരാത്രിയില്‍ കഴിഞ്ഞ ശേഷം മുങ്ങിയ കായംകുളം തെക്കേടത്ത് തറ യില്‍ അസ്ഹറുദ്ദീന്‍ റഷീദ്(30)ആണ് അറസ്റ്റിലായത്. വധുവിന്റെ പിതാവിന്റെ പരാതിയില്‍ യുവാവിനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
നവവധു പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്നാണ് യുവാവ് സ്വര്‍ണവും പണവുമായി മുങ്ങിയത്. വ ധുവിന്റെ പിതാവിന്റെ പരാതിയില്‍ വിശ്വാസ വഞ്ചനക്ക് അടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്എച്ച് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. മതാചാര പ്രകാരമായിരുന്നു വിവാഹം. ആദ്യരാത്രിക്കായി വരനും വധുവും വധുവിന്റെ വീട്ടിലെത്തി. 31ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വരന്‍ മുങ്ങിയത്. സുഹൃത്തിന് അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വ ണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസ്ഹറുദ്ദീന്‍ വധുവിന്റെ വീ ട്ടില്‍ നിന്ന് പോയത്.
അസ്ഹറുദ്ദീന്‍ വധുവിന്റെ വീട്ടില്‍ നിന്ന് പോയിക്കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ച പ്പോള്‍ സ്വി ച്ച്ഡ് ഓഫായി. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്‍ ആഭരണങ്ങളില്‍ പകുതിയും 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മന സിലായി. തുടര്‍ന്ന് വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ വിവരം അറിയിച്ചശേഷം അടൂര്‍ പൊലീസില്‍ പരാതി നല്‍കി
പൊലീസ് അന്വേഷണത്തില്‍ അസ്ഹറുദ്ദീന്‍ രണ്ട് വര്‍ഷം മുന്‍പ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വി വാഹം കഴിച്ചിട്ടുള്ളതായി കണ്ടെത്തി. പ്രതി ചേപ്പാടുള്ള ആദ്യ ഭാര്യ യുടെ വീട്ടിലാണെന്നു മനസിലാക്കിയ പൊലീസ് ഇയാളെ അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അടൂര്‍ ഡിവൈഎസ്പി ആര്‍ ബിനുവിന്റെ മേല്‍ നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയി ല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.