സൂപ്പല്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ഗ്രാമത്തിലെ ആദി ശങ്കര്‍ എന്ന കുട്ടിയു ടെ ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമായി നടത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ചെമ്പ് ഗ്രാമം ഒന്നാകെ നന്ദി പറയുകയാണ്. ‘ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക്.. നന്ദി.. ഒരായിരം നന്ദി.
കൊച്ചി: സൂപ്പല്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ഗ്രാമത്തിലെ ആദി ശങ്കര്‍ എന്ന കുട്ടിയുടെ ശസ്ത്ര ക്രിയ പൂര്‍ണമായും സൗജന്യമായി നടത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ചെമ്പ് ഗ്രാമം ഒന്നാകെ നന്ദി പറയുകയാണ്. ‘ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക്.. നന്ദി.. ഒരായിരം നന്ദി. ചെമ്പ് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ ഫേസ്ബുക്കിലുള്‍പ്പെടെ ചെമ്പ് നിവാസികള്‍ നന്ദി രേഖപ്പെടുത്തിയത്.
ആസ്റ്റര്‍ മെഡിസിറ്റിയില്‍ ലഭ്യമായ ഏറ്റവും മികച്ച ചികിത്സ വഴി പതിനാറ് വര്‍ഷമായി ആദി ശങ്കര്‍ അ നുഭവിച്ച് വന്നിരുന്ന ദുരിതജീവിതത്തിന് അറുതിയായി. എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദി ശങ്കറിന്റെ ചികിത്സ പൂര്‍ണ്ണമായി ഏറ്റെടുത്തത് ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി എന്ന സന്നദ്ധ സംഘടനയാാണ്.
ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 കുട്ടികള്‍ക്ക് ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്ത് കൊടുക്കുന്ന ദു ല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ പദ്ധതിയാ ണ് ‘വേഫെറര്‍ ട്രീ ഓഫ് ലൈഫ്’. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള, സന്നദ്ധ സം ഘടനയായ കൈറ്റ്സ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉട്ടോപ്യ എന്ന സൊസൈറ്റിയിം ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ഒപ്പം നില്‍ക്കുന്നുണ്ട്.
ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ, കേരളത്തി ലെ ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, ആസ്റ്റര്‍ മിംസ് ക ണ്ണൂര്‍, ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് എന്നിവിടങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ പരിചയ സമ്പന്നരായ ക്ലിനിക്കല്‍ ലീഡു കളുടെ മേല്‍നോട്ടത്തില്‍ ചികിത്സ ലഭ്യമാകും.
ലിവര്‍ ആന്‍ഡ് കിഡ്നി ട്രാന്‍സ്പ്ലാന്റ്, ബോണ്‍മാരോ ആന്‍ഡ് സ്‌റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയ, ഓര്‍ത്തോപീഡിക്സ്, ന്യൂറോ സര്‍ജറി, യൂറോളജി എന്നിങ്ങനെ ചികിത്സാച്ചെലവേറിയ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കും ഈ പദ്ധതിയിലൂടെ സര്‍ജറി ലഭ്യമാകും. ചികിത്സയുടെ ഭാഗമായി നിര്‍ധനരായ കുട്ടികളു ടെ അധികച്ചിലവും ആ സ്റ്റര്‍ ഹോസ്പിറ്റലുകള്‍ വഹിക്കും. കേരളത്തിലുടനീളമുള്ള കലാകാരന്മാര്‍ക്ക് അവ രുടെ സര്‍ഗാത്മക കഴിവുകളെ പ്രദര്‍ശിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട സംഘടന 200 കോളേജുകളില്‍ ആര്‍ട്ടിസ്റ്റ് കമ്മ്യൂണിറ്റി രൂപീകരി ക്കുകയാണ്.











