അദാനി കുടുംബത്തിനു ബന്ധമുള്ള മൗറീഷ്യസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപന ങ്ങള്‍ വഴി അദാനി ഗ്രൂപ്പിനു കീഴിലുള്ള ലിസ്റ്റഡ് കമ്പനികളില്‍ കോടികളുടെ നിക്ഷേ പം നടത്തിയെന്നാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊ ജക്ടിന്റെ (ഒസിസിആര്‍പി) കണ്ടെത്തല്‍
മുംബൈ: ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ടിന്റെ ആരോപണത്തില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിക്കെതിരായ റിപ്പോര്‍ട്ട് രാജ്യത്തിന് തിരിച്ചടിയെന്നും ജി20 യോഗം നടക്കാനിരിക്കെ ഇ ന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്നും രാഹുല്‍ പറഞ്ഞു.
പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യുടെ മൂ ന്നാമത്തെ യോഗം മുംബൈയില്‍ ആരംഭിക്കുന്നതിന് മുന്‍പ് മാ ധ്യമങ്ങളെ കാണുകയായിരുന്നു രാഹു ല്‍. മൗറിഷ്യസില്‍ നിന്ന് സുതാര്യമല്ലാത്ത നിക്ഷേപം അദാനി ഓ ഹരികളിലേക്ക് എത്തിയെന്നും അദാനി കു ടുംബവുമായി ബന്ധമുള്ളവരില്‍ നിന്നാണ് ഇതെന്നുമുള്ള ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ടിന്റെ ആരോപണത്തില്‍ ആരുടെ പ ണമാണിതെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി, എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തി ന് തയാറാകുന്നില്ലെന്നും ചോദിച്ചു. അദാനി കു ടുംബത്തിനു ബന്ധമുള്ള മൗറീഷ്യസ് ആസ്ഥാനമായ നി ക്ഷേപക സ്ഥാപനങ്ങള്‍ വഴി അദാനി ഗ്രൂപ്പിനു കീഴിലുള്ള ലിസ്റ്റഡ് കമ്പനികളില്‍ കോടികളുടെ നിക്ഷേ പം നടത്തിയെന്നാണ് ഒസിസിആര്‍പിയുടെ കണ്ടെത്തല്‍.
ഇതിന് പിന്നിലെ സൂത്രധാരന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയാണ്. മറ്റു രണ്ടു പേ ര്‍ കൂടിയുണ്ട്. ഒരാള്‍ നാസിര്‍ അലി ഷബാന്‍ അഹ്ലിയും മറ്റൊരാള്‍ ചാങ് ചുങ് ലിംഗ് എന്ന ചൈനീസ് പൗ രനും. ഇവിടെ രണ്ടാമത്തെ ചോദ്യം ഉയര്‍ന്നുവരുന്നു ഈ വിദേശ പൗരന്മാരുടെ പങ്ക് സംബന്ധിച്ച്. ഇന്ത്യ യുടെ താല്‍പര്യം പ്രധാനമെന്ന് പറയുമ്പോള്‍ ചൈനീസ് പൗരന്റെ പങ്കെന്ത്?’- രാഹുല്‍ ചോദിച്ചു.











