വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച കൈപ്പമംഗലം സ്വദേശിക്ക് നേരെയാണ് അതിക്രമമുണ്ടായത്. യുവതിയെ ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപ ത്രിയിലെ ഇലക്ട്രിക്കല്‍ വീഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ ശ്രീനാരായണ പുരം സ്വദേശി ദയാലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്
തൃശൂര്‍: തൃശൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവ ത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. മെഡിക്ക ല്‍ കോളജ് സുപീരിയറിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടത്.
വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച കൈപ്പമംഗലം സ്വദേശിക്ക് നേരെയാണ് അതിക്രമമുണ്ടായത്. യുവതിയെ ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന തിനിടെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കല്‍ വീഭാഗത്തിലെ താല്‍ക്കാലിക ജീവന ക്കാരന്‍ ശ്രീനാരായണപുരം സ്വദേശി ദയാലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി വിഷം കഴിച്ച് ആത്മഹ്തയക്ക് ശ്രമിച്ചത്. അത്യാസന്ന നിലയില്‍ കൊ ടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡി ക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിപ്പോഴായിരുന്നു പീഡനശ്രമം. വിദഗ്ധ ചികിത്സക്കായി മെഡി. കോളേജിലേക്ക് മാറ്റിയ യുവതിക്കൊപ്പം ബന്ധുവെന്ന പേരില്‍ പ്രതി കയറിപ്പറ്റിയെന്ന് പൊലിസ് പറ ഞ്ഞു.












