അമിത അളവില്‍ ഉറക്കഗുളിക കഴിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവന ടി അപകടനില തരണം ചെയ്തിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ആത്മഹത്യക്ക് ശ്രമിച്ചത ല്ലെന്നും ഉറക്കഗുളികയുടെ അളവ് അധികമായിപ്പോയതാണെന്നും നടി മൊഴി നല്‍കി യതായി പൊലീസ് വ്യക്തമാക്കി
കൊച്ചി : അമിത അളവില്‍ ഉറക്കഗുളിക കഴിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവനടി അപ കടനില തരണം ചെയ്തിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്നും ഉറക്കഗുളികയു ടെ അളവ് അധികമായിപ്പോയതാണെന്നും നടി മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി.
ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ ചൊവ്വാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചത്.നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുമായി ഈ സംഭവത്തിന് ബന്ധമില്ലെ ന്നാണ് പൊലീസ് നിഗമനം.
നടന്‍ ദിലീപ് പ്രതിയായ കേസില്‍ കൂറുമാറിയവരിലൊരാളാണ് യുവനടി. കേസില്‍ കൂറുമാറി യവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാ ക്കിയി രുന്നു. പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയില്‍ സമൂ ഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു.
എന്നാല്‍, നടിയുടെ ആത്മഹത്യാ ശ്രമത്തിന് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെ ന്നാണാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രസവാനന്ത രമുള്ള മാനസിക സമ്മര്‍ദമാണ് ആ ത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചന.
കൂറുമാറിയ സാക്ഷികളെ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്
ദിലീപിന് എതിരായ പുതിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ കൂറുമാറിയ സാക്ഷികളുടെ സാമ്പത്തി ക സ്രോതസ്സ് അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്. കൂറുമാറിയ ശേഷം സാക്ഷികളി ല്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എ ന്നാണ് ക്രൈംബ്രാഞ്ച് പരിശോ ധിക്കുന്നത്. സിനിമാ മേഖ ലയില്‍ നിന്നുള്ള ഇരുപതിലേറെ സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷനു വിചാരണ വേളയില്‍ കനത്ത തിരിച്ചടിയായിരു ന്നു.











