‘ആ​ടു​ജീ​വി​തം’​ദേ​ശാ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ച്ച്​ ചൂടേറിയ ച​ർ​ച്ച.!

2371196-untitled-1

ദമ്മാം: മലയാളികളുടെ വായനയെയും കാഴ്ചയെയും കണ്ണീരിലാഴ്ത്തുകയും ത്രസിപ്പിക്കുകയും ചെയ്ത തീക്ഷ്ണാനുഭവങ്ങളുടെ ‘ആടുജീവിതം’ദേശാതിർവരമ്പുകൾ ഭേദിച്ച് ചർച്ച ചെയ്യപ്പെടുന്നു. അറബ് ലോകത്താകെ ഇപ്പോൾ ചൂടേറിയ ചർച്ചാവിഷയമാണത്. 2011ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ നോവൽ വായിച്ചത് ലക്ഷങ്ങളാണ്. മരുഭൂ ജീവിതത്തിന്റെ ദുരിതങ്ങളിൽ വെന്തുരുകിയ നജീബ് എല്ലാവരുടെയും വേദനയായി. അത് സിനിമയായപ്പോൾ അത് കൂടുതൽ ഹൃദയസ്പർശിയായി. കൂടുതൽ ആളുകളിലേക്ക് ആ വേദന പടർന്നു. കേരള ചലച്ചിത്ര പുരസ്കാരങ്ങളുൾപ്പടെ നേടി ഈ സിനിമ വലിയ അലയൊലികൾ തീർക്കുമ്പോൾ മറ്റൊരു തരത്തിൽ അത് അറബ് ലോകത്തും ചർച്ച ചെയ്യപ്പെടുകയാണ്. നോവൽ സൗദിയിൽ വിതരണം ചെയ്യപ്പെട്ടിരുന്നില്ല. സിനിമക്കും പ്രദർശനാനുമതി കിട്ടിയില്ല. ഒറ്റപ്പെട്ട സംഭവത്തെ സാമാന്യവത്കരിച്ച് സൗദിയുടെ നല്ല പ്രതിഛായയെ വികലമാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ആടുജീവിതമെന്ന സിനിമയെന്നാണ് ഉയരുന്ന ആരോപണം.

Also read:  ഖത്തർ ദേശീയ കായികദിനം: മാർഗനിർദേശങ്ങൾ പുറത്തിറക്കി

സുൽത്താൻ അൽ നായിഫ് എന്ന മാധ്യമപ്രവർത്തകനാണ് ‘എക്സി’ൽ ആദ്യ വിമർശനശരം തൊടുത്തത്. ഒറ്റപ്പെട്ട സംഭവത്തെ അറബ് പൈതൃകത്തെയും ജനതയേയും ക്രൂരന്മാരാക്കാനുള്ള പാശ്ചാത്യ ശ്രമങ്ങൾക്ക് എരിവ് പകരാനുള്ള ശ്രമമാണുണ്ടായത് എന്ന ആ വിമർശനത്തെ ഒരുപാടാളുകൾ ഏറ്റുപിടിച്ചു. സിനിമയിൽ ക്രൂരനായ സ്പോൺസറായി വേഷമിട്ട ഒമാനി കലാകാരൻ താലിബ് അൽബലൂഷിക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. എക്സിലും ടി​ക്ടോ​ക്കി​ലും സ്നാപ്പ് ചാറ്റിലുമെല്ലാം സാധാരണക്കാരും പ്രമുഖരുമുൾപ്പടെ ആയിരക്കണക്കിന് പേരാണ് വിമർശന വീഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൗദിയി ൽ ദീർഘകാലമായി കഴിയുന്ന നിരവധി വിദേശികളും സിനിമയുടെ പ്രമേയത്തിനെതിരെ രംഗത്ത് വരുന്നു ണ്ട്. താലിബ് അൽബലൂഷി അറബ് ജനതക്കുണ്ടായ വിഷമത്തിൽ മാപ്പ് ചോദിച്ചെന്ന വാർത്തകളും ഇതിനിടെ വന്നു.

Also read:  യാത്രാവിലക്കുള്ളവർക്ക് രാജ്യം വിടാൻ സഹായം; കുവൈത്ത് തുറമുഖ ജീവനക്കാരനെ ‘കുടുക്കി ഏജന്റ്

രാജ്യത്തിന്റെ മഹത്തായ പാരമ്പര്യവും വിദേശികളോടുള്ള ഉദാരസമീപനവും സിനിമയിൽ മോശമായി ചിത്രീകരിച്ചു എന്നതടക്കമുള്ള വിമർശനങ്ങളാണ് പ്രധാനമായും ശക്തിപ്പെടുന്നത്. സൗദി നയതന്ത്ര ഉദ്യോഗസ്ഥനായ അബ്ദുറഹ്മാൻ അൽ ഹുമൈദി സമാനമായ വിമർശനമാണ് ഉന്നയിച്ചത്. ആടുജീവിതത്തിലേത് തീർത്തും ഒറ്റപ്പെട്ട സംഭവമാണ്. അതിനെ സാമാന്യവൽക്കരിക്കുന്നത് ശരിയല്ല. ലോകത്തെവിടെയും ഇത്തരം സംഗതികൾ സംഭവിക്കാം. സിനിമയിലൂടെ സൗദിയുടെ സംസ്കാര സമ്പന്നതയെയും ഉദാരസമീപനത്തെയും മോശമായി ചിത്രീകരിക്കുന്നതിന് മനഃപൂർവമായ ശ്രമമാണുണ്ടായിരിക്കുന്നത്. ചിത്രം ഞാനും കണ്ടു. പത്തുമുപ്പത് വർഷം മുന്നേ നടന്ന ഒറ്റപ്പെട്ട സംഭവത്തെ എടുത്തുകാട്ടി സാമാന്യവൽക്കരിക്കാനാണ് അതിൽ ശ്രമിക്കുന്നത്. വിവാദങ്ങൾ സൃഷ്ടിച്ച് സിനിമക്ക് അത് അർഹിക്കാത്ത പ്രാധാന്യവും മാധ്യമശ്രദ്ധയും ഉണ്ടാക്കിക്കൊടുക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഹുമൈദി പറയുന്നു.

Also read:  ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങളിൽ നിന്ന് പ്രവർത്തിക്കാനുള്ള കരാറിൽ ഒപ്പുവച്ച് എയർ കേരള

അതേസമയം, അറബ് മേഖലയിൽനിന്നുള്ളവർ തന്നെ ഒരു വിഭാഗം ഈ വിമർശനങ്ങളെ പ്രതിരോധിക്കുന്നുമുണ്ട്. ഈ സിനിമയെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണണമെന്നും ആവശ്യമില്ലാത്ത വിമർശനങ്ങൾ ഉയർത്തുന്നത് സിനിമക്ക് കൂടുതൽ പബ്ലിസിറ്റി നൽകാനാണ് ഉപകരിക്കുകയെന്നുമാണ് അവർ പറയുന്നത്. നോവലിലെ കഥ സൗദിയിൽ അല്ല നടക്കുന്നതെന്ന വാദമാണ് നോവലിസ്റ്റ്ബെന്യാമിനുള്ളത്. സൗദിയിൽ ഉപയോഗിക്കാത്ത അർബാബ്’എന്ന പ്രയോഗമാണ് അദ്ദേഹം അതിന് തെളിവായി വ്യക്തമാക്കിയിരുന്നു. റിയാദ് എയർപ്പോർട്ടിൽനിന്ന് പിക്കപ്പിൽ കയറ്റി ക്കൊണ്ടുപോകുമ്പോൾ നജീബ് ഉറങ്ങിപ്പോവുകയാണ്. തിരിച്ചെത്തുമ്പോഴും അതാണവസ്ഥ. ഇതിനിടയിൽ അയാൾ എത്തിപ്പെട്ട ഏതോ ഭൂഭാഗത്തിലാണ് കഥ നടക്കുന്നത്. അത് മരുഭൂമിയുള്ള എവിടെയുമാകാമെന്ന വാദമാണ് ബെന്യാമിൻ മുന്നോട്ട് വെക്കുന്നത്.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES