ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ശ്രമങ്ങൾ വർധിപ്പിക്കണം.

efforts-should-be-intensified-to-strengthen-uaes-position-as-a-global-investment-hub

ദുബായ് : പ്രമുഖ ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ദേശീയ ശ്രമങ്ങൾ വർധിപ്പിക്കണമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവശ്യപ്പെട്ടു.  നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടതിന്റെയും ആഗോള സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തെ മുൻനിരയിൽ നിർത്താൻ ലക്ഷ്യമിടുന്ന യുഎഇയുടെ ‘ഞങ്ങൾ യുഎഇ 2031’ ദർശനത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.  നിർമിത ബുദ്ധി( ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്), ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ ചപർച്ചയിൽ പങ്കെടുത്തു.  
നിക്ഷേപകർ, സംരംഭകർ, രാജ്യാന്തര കമ്പനികൾ എന്നിവർക്കായി രാജ്യത്തിന്റെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രധാന സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിക്ഷേപ മന്ത്രാലയത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ യോഗം അവലോകനം ചെയ്തു.  യുഎഇയുടെ ആഗോള മത്സരക്ഷമതയ്ക്ക് സുപ്രധാന മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഷെയ്ഖ് ഹംദാൻ വിശദീകരിച്ചു.  സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും നവീകരണത്തിന് പ്രാധാന്യമുണ്ടെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. എമിറാത്തി പ്രതിഭകളിൽ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകത പ്രധാനപ്പെട്ട കാര്യമാണ്. വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനും അവരെ പ്രാപ്തരാക്കേണ്ടതുണ്ട്. സുസ്ഥിര വളർച്ചയ്ക്കായി സർക്കാരും നിക്ഷേപകരും തമ്മിലുള്ള സഹകരണം തുടരേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി.   ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് സുതാര്യമായ നയങ്ങൾ, വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, പ്രാപ്തമാക്കുന്ന നിയമനിർമാണം എന്നിവ ആവശ്യമുള്ള വിദേശ നിക്ഷേപകർക്ക്  യുഎഇയുടെ നിക്ഷേപ അന്തരീക്ഷം നിർണായകമാണ്.  യുഎൻസിടിഎഡി ആഗോള എഫ്ഡിഐ റിപ്പോർട്ട് 2024 അനുസരിച്ച് യുഎഇയുടെ തന്ത്രപ്രധാനമായ നിക്ഷേപ ശ്രമങ്ങൾ ശ്രദ്ധേയമായ ഫലങ്ങളാണ് നൽകുന്നത്. 2023-ൽ ഇൻവാർഡ് എഫ്ഡിഐ 30.688 ബില്യൻ യുഎസ് ഡോളറിലെത്തി. 2022-ലെ 22.737 ബില്യൻ യുഎസ് ഡോളറുമായി (83.5 ബില്ല്യൺ ദിർഹം) താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 35 ശതമാനം വളർച്ച. 2023-ൽ എഫ്ഡിഐ വരവിൽ രാജ്യം ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയതായും റിപോർട്ട് വ്യക്തമാക്കുന്നു.

Also read:  സംസ്ഥാനത്ത് ജൂണ്‍ പത്തു മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES