എകെജി സെന്ററില്‍ ആക്രമണത്തിനുപയോഗിച്ചത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍.പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത്
തിരുവനന്തപുരം: എകെജി സെന്ററില്‍ ആക്രമണത്തിനുപയോഗിച്ചത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍.പ്രാഥമിക അന്വേഷണത്തിലാണ് പട ക്കം പോലുള്ള വസ്തുവാണെന്ന് മനസ്സി ലായത്. പരിശോധന നടന്നു വരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ബൈക്കിലെത്തി യ ആളാണ് ഇന്നലെ രാ ത്രി എ.കെ.ജി സെന്ററിനുനേരെ ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യ ങ്ങളില്‍ നിന്ന് വ്യക്തമാണ്.
വണ്ടിയുടെ നമ്പരോ ബോംബ് എറിഞ്ഞ ആളിന്റെ മുഖമോ സിസിടിവി ദൃശ്യത്തില്‍ വ്യക്തമല്ല. ആക്രമ ണ സമയത്ത് പ്രധാന ഗേറ്റില്‍ പൊലീസുണ്ടായിരുന്നെന്ന് ഓഫിസ് സെക്രട്ടറി പറഞ്ഞിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കമ്മിഷണര്‍ അറിയിച്ചു. കന്റോണ്‍മെന്റ് എ.സിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തി.
എ കെ ജി സെന്ററില്‍ ഇന്നലെ രാത്രിയുണ്ടായ ബോംബാക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപവത്ക്കരിച്ചേക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ ണറുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപവത്ക്കരിച്ച് അന്വേഷിക്കുക. ആക്രമണത്തില്‍ പോലീസ് എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ജീപര്യന്തം തടവ് ലഭിക്കാവുന്ന വകുപ്പാണിത്.
ബൈക്കിലെത്തിയ പ്രതിക്കായി നഗരത്തില്‍ വ്യാപക പരിശോധന നടക്കുകയാണ്. ചില സൂചനകള്‍ ലഭി ച്ചെന്നും പൊലീസ് പറയുന്നു. പ്രതിയിലേക്കെത്താനായി എ കെ ജി സെന്ററിന് സമീപത്തെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. സംഭവ സ്ഥല ത്ത് ഫോറന്‍സിക് പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീ ഷ്ണര്‍ അറിയിച്ചു.











