കുവൈത്ത് സിറ്റി: മുംബൈ-കുവൈത്ത് സെക്ടറിൽ സർവിസ് ആരംഭിച്ച ആകാശ എയറിന് കുവൈത്തി ൽ ഉജ്ജ്വല സ്വീകരണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ആ ദർശ് സൈക, എംബസി ഉദ്യോഗസ്ഥർ എന്നിവർ വിമാനത്തെ സ്വീകരിച്ചു.
വിമാനത്താവളത്തിലെ ആകാശ എയർ കൗണ്ടറും അംബാസഡർ ഉദ്ഘാടനം ചെയ്തു.വെള്ളിയാഴ്ചയാണ് ആകാശ എയർ മുംബൈ-കുവൈത്ത് സെക്ടറിൽ സർവിസ് ആരംഭിച്ചത്. വിമാനം ഇരുരാജ്യങ്ങളിലെ യും ബിസിനസ്, ടൂറിസം അവസരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
