56 പേരുടെ മരണത്തിന് കാരണമായ 2008ലെ അഹമ്മദാബാദ് ബോംബ് സ്ഫോടന കേസില്‍ 38 പേര്‍ക്ക് വധശിക്ഷ. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 11 പേര്‍ക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. 28 പേരെ വെറുതെവിട്ടു.
അഹമ്മദാബാദ്: 56 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് ബോംബ് സ്ഫോടന കേസില്‍ 38 പ്രതികള്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും. കേസില്‍ 49 പേര്‍ കുറ്റക്കാരനാണെന്ന് അഹമ്മദാബാദ് കണ്ടെത്തിയിരുന്നു. 38 പ്രതികളില്‍ മൂന്ന് പേര്‍ മലയാളികളാണ്. ഷിബിലി, ഷാദുലി, ഷറഫുദ്ദീന്‍ എന്നിവരാണ് വധശിക്ഷ ലഭിച്ച മലയാളികള്‍. 28 പേരെ വെറുതെവിട്ടു.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാ ണ് സ്ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേ സ്. 2008 ജൂലൈ 26നുണ്ടായ സ്‌ഫോ ടനക്കേസിന്റെ കഴിഞ്ഞ വര്‍ഷം സെ പ്തംബറില്‍ വിചാരണ പൂര്‍ത്തിയായി രുന്നു. അടുത്ത കാലത്തായി ഏറ്റവും നീണ്ട വിചാരണ നടക്കുന്ന ക്രിമിനല്‍ കേസാണ് അഹമ്മദാബാദ് സ്ഫോടന പരമ്പര കേസ്. കേസില്‍ രണ്ട് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒ രാള്‍ക്ക് അസുഖം കാരണവും മറ്റൊ രാള്‍ മാപ്പ് സാക്ഷിയും ആയതിനാലാണ് ജാമ്യം നല്‍കിയത്.
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തില്‍ 20 മിനിറ്റിനിടെ 21 സ്ഥലങ്ങളിലായാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 56 പേരാണ് മരിച്ചത്. 200 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധമുള്ളവ രാണ് അറസ്റ്റിലായ എല്ലാവരും. 79 പ്രതികളാണ് അറസ്റ്റിലായത്.