സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി പുന്നോ ല്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ച കേസില്‍ അറസ്റ്റിലായ രേഷ്മ. എം വി ജയരജാനും സിപിഎം നേതാവ് കാരായി രാജനും ഫെയ്സ്ബുക്കിലൂടെ അധിക്ഷേപം നടത്തിയെന്നാണ് പരാതി.
കണ്ണൂര്‍: തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനെതിരെ പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ച കേസില്‍ അറസ്റ്റിലായ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഹരിദാസ് വധക്കേസ് പ്രതി നിജില്‍ദാസിനെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ച രേഷ്മയെ സംരക്ഷിക്കുന്നത് ബിജെപിയാണെന്ന് എംവിജയരാജന്‍ പറഞ്ഞിരുന്നു.
എം വി ജയരജാനും സിപിഎം നേതാവ് കാരായി രാജനും ഫെയ്സ്ബുക്കിലൂടെ അധിക്ഷേപം നടത്തി യെന്നാണ് പരാതി. എ വി ജയരാജന്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നും തന്റേത് സിപിഎം അനുഭാവി കുടുംബമാണെന്നും പരാതിയില്‍ പറയുന്നു. രേഷ്മ സിപിഎം അനുഭാവിയാണെന്ന വാര്‍ത്തകള്‍ നിഷേ ധിച്ച് നേരത്തെ എം വി ജയരാജനും കാരായി രാജനും രംഗത്തുവന്നിരുന്നു. രേഷ്മയും ഭര്‍ത്താവും ആര്‍ എസ്എസ് ആണെന്നായിരുന്നു ഇരുവരും ആരോപിച്ചത്. ഹരിദാസ് വധക്കേസിലെ പ്രധാന പ്രതി നിജി ല്‍ ദാസിന് ഒളിത്താവളം ഒരുക്കിയതിന് രേഷ്മയെ അറസ്റ്റ് ചെയ്തിരുന്നു.
സിപിഎം പാര്‍ട്ടിഗ്രാമമായ പിണറായി പാണ്ട്യാല മുക്കിലെ രേഷ്മയുടെ വീട്ടില്‍ നിന്നാണ് നിജില്‍ ദാസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഒളിവില്‍ താമസിപ്പിച്ചതിന് രേഷ്മയെ കസ്റ്റഡിയി ലെടുക്കുകയായിരുന്നു. നിജില്‍ ദാസ് പിടിയിലായതിന് പിന്നാലെ രാത്രി വീടിന് നേരെ ബോംബേറുണ്ടാ വുകയും വീടിന്റെ എല്ലാ ജനലുകളും അടിച്ചുതകര്‍ത്തതായും കണ്ടെത്തി.
രേഷമയെ ഇറക്കിക്കൊണ്ടുപോയത് ബിജെപി നേതാവാണ്. അവര്‍ക്കു വേണ്ടി ഹാജരായത് ബിജെപിയു ടെ വക്കീലും. രേഷ്മയുടേത് സിപിഎം കുടുംബമാണെന്ന ആരോപണം വസ്തുതവിരുദ്ധമാണെന്ന് അദ്ദേ ഹം പറഞ്ഞു.അഡ്വക്കേറ്റ് പരിഷത്ത് നേതാവ് പി. പ്രേമരാജന്‍, ബിജെപി തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ കെ അജേഷ് എന്നിവര്‍ കൊലക്കേസ് പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ സ്ത്രീയെ സംരക്ഷിക്കാന്‍ എത്തിച്ചേരുന്നു എന്നത് നിസ്സാരമായ കാര്യമല്ല എന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.