കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ യൂട്യൂബ് വീഡിയോകളില്‍ സ്ഥിരമായി തെറി പ്രയോഗ ങ്ങള്‍ നടത്തിയാണ് പുതിയ തലമുറയെ ആകര്‍ഷിക്കുന്നത്. ആറ് ലക്ഷത്തില്‍ കൂടുത ല്‍ സബ്സ്‌ക്രൈബേഴ്സാണ് യുട്യൂബില്‍ ഇയാള്‍ക്കുള്ളത്.18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്
മലപ്പുറം : അശ്ലീല പദപ്രയോഗങ്ങളിലൂടെ പുതിയ തലമുറയെ ആകര്‍ഷിക്കുന്ന യൂട്യൂബര്‍ തൊപ്പി എന്ന റിയപ്പെടുന്ന മുഹമ്മദ് നിഹാദിനെതിരെ പോലീസ് കേസ്.വളാഞ്ചേരിയിലെ വസ്ത്ര വ്യാപാര കട ഉദ്ഘാടന വുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിലാണ് കേസെടുത്തത്. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദി യില്‍ അശ്ലീലപദപ്രയോ ഗം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ യൂട്യൂബ് വീഡിയോകളില്‍ സ്ഥിരമായി തെറി പ്രയോഗങ്ങള്‍ നടത്തിയാണ് പുതിയ തലമുറയെ ആകര്‍ഷിക്കുന്നത്. ആറ് ലക്ഷത്തില്‍ കൂടുത ല്‍ സബ്സ്‌ക്രൈബേഴ്സാണ് യുട്യൂ ബില്‍ ഇയാള്‍ക്കുള്ളത്.18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്. ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെയാണ് തൊപ്പി കുട്ടികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ സ ഭ്യതയില്ലാതെയും അങ്ങേയറ്റം വിദ്വേഷ ജനകവുമായാണ് ഇയാള്‍ വീഡിയോയില്‍ കാര്യങ്ങള്‍ അവതരി പ്പിക്കുന്നത് എന്ന വിമര്‍ശനവും ശക്തമായിരുന്നു.
വളാഞ്ചേരിയില്‍ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച വസ്ത്ര വ്യാപാര കടയുടെ ഉടമക്കെതിരെയും കേസു ണ്ട്. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാട ത്തും എഐവൈഎഫ് നേതാവ് മുര്‍ശിദുല്‍ ഹഖുമാണ് പരാതി നല്‍കിയത്.
ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി, ഉച്ചത്തില്‍ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. വളാഞ്ചേരിയിലെ കട ഉദ്ഘാടത്തില്‍ തൊപ്പിയെ കാണാന്‍ സ്‌കൂ ള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി കൗമാരക്കാരാണ് എത്തിയിരുന്നത്. തൊപ്പിയുടെ പാട്ടും പരിപാടിയി ലെ ആള്‍ക്കൂട്ടവും സോഷ്യ ല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു.