അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചെന്ന മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ ക്രൈംനന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ അറ സ്റ്റ് ചെയ്തത്. മന്ത്രിയുടെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നന്ദകുമാര്‍ തന്നില്‍ സമ്മര്‍ദം ചെലുത്തിയതായി യുവതി പരാതിയില്‍ പറുന്നു
കൊച്ചി: അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചെന്ന മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ ക്രൈം ന ന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറി നെ അറസ്റ്റ് ചെയ്തത്. പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പാണിത്.
ഇത്തരം വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ടുനില്‍ക്കാത്തതിനാല്‍ ഈ യുവതിയെ മാനസികമായി പീഡി പ്പിക്കുകയും ഒടുവില്‍ കാക്കനാട് സ്വദേശിയായ ഇവര്‍ സ്ഥാപനം വിട്ടിറങ്ങിയെന്നുമാണ് പരാതി. മ ന്ത്രിയുടെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നന്ദകുമാര്‍ തന്നില്‍ സമ്മര്‍ദം ചെലുത്തിയതായി യുവതി പരാതിയില്‍ പറുന്നു. സമ്മര്‍ദവും ഭീഷണിയും തുടര്‍ന്നതോടെ അവിടത്തെ ജോലി രാജി വെക്കുകയായിരുന്നെന്നും യുവതിയുടെ പരാതിയിലുണ്ട്.
നേരത്തെ മന്ത്രി വീണാ ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ക്രൈം നന്ദകുമാറിനെ കാക്കനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് കാ ക്കനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ചില വിവാദങ്ങളിലും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്ന് കേട്ടി രുന്നു. ഈ വിഷയത്തിലേക്കും ചോദ്യം ചെയ്യല്‍ നീണ്ടേക്കും.











