അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിങ് പരിഗണനയി ലെന്ന് സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം : അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദര്‍ശി പ്പിക്കുന്നതിനാല്‍ ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിങ് പരിഗണനയിലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഗൗരവകരമായി വിഷയം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
മുന്‍കാലങ്ങളില്‍ മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അതിന് പകരം സീരിയലുകളിലാണ് ജനങ്ങള്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.കുട്ടികളും സ്ത്രീക ളും വീട്ടുകാരും കാണുന്ന സീരിയലുകളിലാണ് അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവി ശ്വാസവും പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീ കരണങ്ങള്‍ വ്യാപകമായിരുന്നു. ഇപ്പോള്‍ അത് മാറി സീരിയലുകളിലാണ് ജനങ്ങള്‍ കാണുന്നത്. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിബോധവും മതഭ്രാന്തുമുണ്ടെന്നും മന്ത്രി പറഞ്ഞു.
മലയാളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഒടിടി പ്ലാറ്റ്ഫോം കൊണ്ടു വരുന്നതും പരിഗണ നയിലുണ്ടെന്നും സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് ആലോചി ക്കുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.