അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ ഡുകള്‍ പ്രവര്‍ത്തന രഹതിമാകുമെന്ന് ആദായനികുതി വകുപ്പ്. 2023 മാര്‍ച്ച് 31ന് മു ന്‍പ് നിര്‍ബന്ധമായും പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നും ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡു കള്‍ പ്രവര്‍ത്തന രഹതിമാകുമെന്ന് ആദായനികുതി വകുപ്പ്. 2023 മാ ര്‍ച്ച് 31ന് മുന്‍പ് നിര്‍ബന്ധമായും പാ ന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നും ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറ യുന്നു. പാന്‍ നമ്പര്‍ ഒരു പ്രധാ ന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകള്‍ പോലും നട ത്താനാകില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി അടയ്ക്കാന്‍ സാധിക്കില്ല. പാന്‍ പ്രവര്‍ ത്തന രഹിതമായാല്‍, ആദായനികുതി നിയമത്തിന് കീഴില്‍ വരുന്ന നിയമനടപടി നേരിടേണ്ടിവരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരാള്‍ക്ക് രണ്ടു പാന്‍ കാര്‍ഡ് ഉണ്ടായാലും പിഴ ഒടുക്കേണ്ടതായി വരും. പത്തക്ക നമ്പര്‍ പൂരിപ്പിക്കു മ്പോള്‍ തന്റെ കൈയില്‍ ഒരു പാന്‍ കാര്‍ഡ് മാത്രമേ ഉള്ളൂവെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടതായി വരും. പാന്‍ കാര്‍ഡ് വിവരങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ നേരിയ അക്ഷ രത്തെറ്റ് കടന്നുകൂടിയാലും പിഴ ചുമത്തും.











