ക്രിസ്മസ് -ന്യൂ ഇയര്‍ അവധി ദിവസങ്ങള്‍ വരുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോ കോള്‍ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരക്ക് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പോകുന്നവര്‍ മാസ്‌കുകള്‍ വെക്കാന്‍ ശ്രദ്ധിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു
ആലപ്പുഴ : ഒമിക്രോണ്‍ ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനിതക ശ്രേണീക രണ പരിശോധന കൂടുതല്‍ സാമ്പിളുകളില്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രാജീവ് ഗാ ന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരെ മന്ത്രി അറിയിച്ചു.
ക്രിസ്മസ് -ന്യൂ ഇയര്‍ അവധി ദിവസങ്ങള്‍ വരുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ എല്ലാവ രും പാലിക്കണം. തിരക്ക് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പോകുന്ന വര്‍ മാസ്‌കുകള്‍ വെക്കാന്‍ ശ്രദ്ധിക്ക ണം. രാജ്യത്ത് പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതി കള്‍ വിലയിരുത്തി വരികയാണെന്നും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
നിലവില്‍ സംസ്ഥാനത്ത് കോവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കേസുകളും കുറവാ ണ്. പക്ഷേ ചൈനയിലെ സാഹചര്യം നമ്മുടേതില്‍ നിന്ന് വ്യത്യസ്തമാണ്. സംസ്ഥാനം സജ്ജമാണ്. ആശങ്ക പ്പെടേണ്ട അവസ്ഥയില്ല. വേണ്ട ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. വൈറസിന് ജനിതകമാറ്റം വരുന്നുണ്ടോ യെന്നും പുതിയ വകഭേദ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോയെന്നും കൃത്യമായി പരിശോധിച്ച് പോരുന്നു ണ്ടായിരുന്നു.
ഉത്സവ സീസണ്‍, ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വരുന്നതിനാല്‍ ജാഗ്രത വേണം. ജില്ലകള്‍ക്ക് പ്രത്യേകം ജാഗ്രതാ നിര്‍ദേശം നല്‍കി. വാക്‌സിനേഷന്‍ സെന്ററു കള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്തണം. പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയും ശ്രദ്ധിക്കണം- വീണാ ജോര്‍ജ് പറഞ്ഞു.