പി.ജെ ജോസഫ് വിഭാഗവുമായി ലയിക്കാനാണ് പി.സി തോമസ് വിഭാഗത്തിന്റെ തീരുമാനം. ലയന പ്രഖ്യാപനം ഇന്ന് കടുത്തുരുത്തിയില്‍ നടക്കും
കൊച്ചി : അവഗണനയിലും സീറ്റ് നിഷേധത്തിലും പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് എന്‍ഡിഎ സഖ്യം വിട്ടു. വര്‍ഷ ങ്ങളായി നേരിടുന്ന അവഗണനയും നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിഷേധവും ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. പി.ജെ ജോസഫ് വിഭാഗവുമായി ലയിക്കാനാണ് പി.സി തോമസ് വിഭാഗത്തിന്റെ തീരുമാനം. ലയന പ്രഖ്യാപനം ഇന്ന് കടുത്തുരുത്തിയില്‍ നടക്കും. യുഡിഎഫ് തെരഞ്ഞെടുപ്പ്ക ണ്‍വെന്‍ഷനിലും പി.സി തോമസ് പങ്കെടുക്കും.
ലയനത്തിനുശേഷം പി.ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനാകും. പി.സി തോമസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനും ആകും. ലയനത്തിനുശേഷം സൈക്കിള്‍ ആയിരിക്കും പാര്‍ട്ടിയുടെ ചിഹ്നം. നിലവില്‍ ജോസഫ് വിഭാഗം ചിഹ്നം സംബന്ധിച്ച പ്രതിസന്ധി നേരിടുന്നുണ്ട്. തോമസിന്റെ കേരള കോണ്‍ഗ്രസിന്റെ നിലവിലെ ചിഹ്നം കസേരയാണ്.