ഇന്ത്യയിലും വിദേശത്തും ബോക്‌സ്ഓഫീസ് ചരിത്രം സൃഷ്ടിച്ച അല്ലു അര്‍ജുന്‍ -ഫഹദ് ഫാസില്‍ ചിത്രം പ്രദര്‍ശനം തുടങ്ങി രണ്ടാം വാരവും മുന്നേറ്റം തുടരുന്നു.
ദുബായ്: അല്ലു അര്‍ജുന്‍ നായകനും ഫഹദ് ഫാസില്‍ വില്ലനുമായ പുഷ്പ -ദ റൈസിന് വന്‍ വരവേല്‍പ്പാണ് യുഎഇയില്‍ ലഭിച്ചത്. ചന്ദനക്കള്ളക്കടത്ത്കാരന്‍ പുഷ്പരാജും ബന്‍വര്‍സിംഗ് ഷെഖാവതും ആരാധകഹൃദയങ്ങളെ കീഴടക്കി രണ്ടാമത്തെ ആഴ്ചയും മുന്നേറുകയാണ്.
സുകുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യുഎഇയില്‍ ഹിന്ദി മൊഴിമാറ്റ സിനിമയായും ഇറങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് അറബിക് സബ് ടൈറ്റിലുകളും ചിത്രത്തിനുണ്ട്.
അല്ലു അര്‍ജന്റെയും ഫഹദ് ഫാസിലേന്റെയും ആരാധകര്‍ ഒരേപോലെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രം യുഎഇയിലെ ചാര്‍ട് ബോക്‌സില്‍ രണ്ടാം സ്ഥാനത്താണുള്ളത്.
ആര്യ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രവും അതിന്റെ രണ്ടാം ഭാഗത്തിനും ശേഷം പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയിലാണ് വീണ്ടും സുകുമാര്‍-അല്ലു ചിത്രം പുറത്തിറങ്ങുന്നത്. സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചാണ് പുഷ്പ മുന്നേറുന്നത്.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രം കണ്ടാണ് സംവിധായകന്‍ സുകുമാര്‍ ഫഹദിനെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന തീരുമാനമെടുത്തത്. ഷെയ്ഖാവത് എന്ന വില്ലന്‍ കഥാപാത്രത്തിന് ഫഹദിനെയൊണ് അദ്ദേഹം തിരഞ്ഞെടുത്തത്.
ഡിസംബര്‍ 17 ന് യുഎഇയില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രം ഗംഭീര പ്രകടനമാണ് ബോക്‌സ്ഓഫീസില്‍ കാഴ്ചവെയ്ക്കുന്നത്.
ചിത്രത്തിന് ലഭിച്ച വന്‍വേരല്‍പ്പിനെ തുടര്‍ന്ന് പുഷ്പ -ദ റൂള്‍ എന്ന രണ്ടാം ഭാഗവും ഒരുങ്ങുന്നുവെന്ന സൂചനകളും ഇതിനോടൊകം പുറത്തുവന്നിട്ടുണ്ട്. 2022 ഡിസംബറിലാകും ചിത്രം പുറത്തിറങ്ങുക.











