ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ ടി ജ ലീല്‍ വീണ്ടും. ഫെയ്സ്ബുക്കിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. സു ധാംഷു രന്‍ജന്‍ എഴുതിയ, ഓക്‌സ് ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ‘Justice versus Judiciary’ എന്ന പുസ്തകത്തെ ഉദ്ധരിച്ചാണ് വിമര്‍ശനം
കോഴിക്കോട്: ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ ടി ജലീല്‍ വീണ്ടും. ഫെയ്സ്ബുക്കിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. സുധാംഷു രന്‍ജന്‍ എഴുതി യ, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ‘Justice versus Judiciary‘ എന്ന പുസ്തകത്തെ ഉദ്ധരിച്ചാണ് വിമര്‍ശനം.
”അലസ ജീവിത പ്രേമി”ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികള്‍ വിധി പറഞ്ഞതോ ഏഴേ ഏഴ്’ എ ന്ന ശീര്‍ഷകത്തിലാണ് വിമര്‍ശനം. ജസ്റ്റിസ് സിറിയക് ജോസഫ് അലസ ജീവിതപ്രേമിയാണെന്നും, ശമ്പ ളവും ആനുകൂല്യവും പറ്റിയത് കോടികള്‍, എന്നാല്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന മൂന്നരക്കൊല്ല ത്തില്‍ ഏഴു വിധികള്‍ മാത്രമാണ് പുറപ്പെടുവിച്ചിട്ടുള്ളൂ എന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വിമര്‍ ശനത്തില്‍ പറയുന്നു. വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ന്യായാധിപനായിരിക്കെ വ ളരെ കുറച്ച് വിധിന്യായങ്ങള്‍ സിറിയക് ജോസഫ് തയ്യാറാക്കിയത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :
‘അലസ ജീവിത പ്രേമി’ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികള്‍, വിധി പറഞ്ഞ തോ ഏഴേഏഴ്!. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ‘Justice versus Judiciary’ എന്ന പുസ്തകത്തില്‍ സുധാംഷു രന്‍ജന്‍ എഴുതുന്നു:
‘ദീര്‍ഘകാലമായി വിധിപറയാതെ നീട്ടിവച്ചു കൊണ്ടിരിന്ന കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാതെ ഒരു കേ സും ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യില്ലെ ന്ന് അദ്ദേഹം കേരള ഹൈക്കാടതി ജഡ്ജിയായിരിക്കെ, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജവഹര്‍ലാല്‍ ഗുപ്ത താക്കീത് ചെയ്തിരുന്നു.
ഡല്‍ഹി ഹൈക്കോടതിയില്‍ ന്യായാധിപനായ സമയത്തും വിധിപ്രസ്താവിക്കാത്ത ന്യായാധിപ ന്‍ എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നു. എന്നിട്ടും ഉത്തര്‍ഖണ്ഡിലെ ഹൈക്കോ ടതി ചീഫ് ജസ്റ്റി സായി അദ്ദേഹം സ്ഥാനക്കയറ്റം നേടി. പിന്നീട് കര്‍ണാടകയിലും അതേ പദവി യില്‍ എത്തിപ്പെട്ടു. അപ്പോഴും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി അതുപോലെ തന്നെ തുട ര്‍ന്നു.
ഇതെല്ലാമായിരുന്നിട്ടും സൂപ്രീംകോടതിയിലേക്ക് ജസ്റ്റിസ് സിറിയക് ജോസഫിന് സ്ഥാനക്കയറ്റം നല്‍കി. 2008 ജൂലൈ 7 മുതല്‍ 2012 ജനുവരി 27 വരെയുള്ള (മൂന്നര വര്‍ഷം) സേവനകാലയള വില്‍ വെറും ഏഴ് വിധിപ്രസ്താവമാണ് അദ്ദേഹം തയ്യാറാക്കിയത്. കൂടാതെ 309 വിധിന്യായത്തി ലും 135 ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചെങ്കിലും അവയെല്ലാം എഴുതി തയ്യാറാക്കിയത് അദ്ദേ ഹമുള്‍പ്പെട്ട ബെഞ്ചിലെ മറ്റു ജഡ്ജി മാരായിരുന്നു.
ഒരു വിധി പോലും എഴുതാതെ ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുമെന്ന് കോടതി വരാന്തക ളില്‍ പിറു പിറുപ്പ് ഉയര്‍ന്ന അവസാനനാളുകളിലാണ് മേല്‍പ്പറഞ്ഞ ഏഴ് വിധിന്യായങ്ങളും അ ദ്ദേഹം തയ്യാറാക്കിയത്.
അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന് എന്‍എച്ച്ആര്‍സി (ദേശീയ മ നുഷ്യാവകാ ശകമ്മീഷന്‍) അംഗത്വം സമ്മാനിക്കുകയായിരുന്നു'(പേജ് 260)











