അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ദുബായ് ജബല്‍ അലി ശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
ദുബായ് : അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ സം സ്‌കാര ചടങ്ങുകള്‍ ഇന്ന് തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ദുബായ് ജബല്‍ അലി ശ്മശാനത്തി ല്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഹൂ ള്‍ ആശുപത്രിയില്‍ ഇന്നലെ ഞായറാഴ്ച രാത്രിയായിരുന്നു.
ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദുബായ് മന്‍ ഹൂള്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.