കുവൈത്ത്‌സിറ്റി : 26–ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനൽ 4ന്. ജാബെര്‍ അല്‍ അഹമ്മദ് രാജ്യാന്തര സ്റ്റേഡിയത്തിൽ ബഹ്‌റൈനും ഒമാനും തമ്മിലാണ് വാശിയേറിയ പോരാട്ടം. ചെവ്വാഴ്ച രാത്രിയില്‍ നടന്ന രണ്ടാം സെമി ഫൈനല്‍ മല്‍സരത്തില്‍ ആതിഥേയരായ കുവൈത്തിനെ ഒരു ഗോളിന് തകര്‍ത്താണ് ബഹ്‌റൈന്‍ ഫൈനലില്‍ ഇടം നേടിയത്.
75-ാം മിനിറ്റില്‍ മുഹമദ് മെഹൂന്‍ ആണ് ബഹ്‌റൈന് വേണ്ടി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ ബഹ്‌റൈന്റ മുഹമദ് അബ്ദുള്‍ ജബാറിനെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്തായിരുന്നു. അതിന് 25 മിനിറ്റിന് ശേഷമാണ് ബഹ്‌റൈന്‍ ഗോള്‍ നേടിയത്. കളിയിലുടനീളം ബഹ്‌റൈന് ആധിപത്യമുണ്ടായിരുന്നു. മല്‍സരം കാണാൻ 60,155 കാണികളാണ് ഗ്രൗണ്ടിലെത്തിയത്. ഇന്നലെ നടന്ന ആദ്യ സെമിഫൈനലില്‍ ഒമാനാണ് വിജയിച്ചത്. സൗദി അറേബ്യയെ 2-1 എന്ന ഗോള്‍ നിലയിലാണ് തോല്‍പിച്ചത്. 74-ാം മിനിറ്റില്‍ അര്‍ഷാദ് അല്‍ അലവിയാണ് ഒമാനുവേണ്ടി ആദ്യ ഗോള്‍ നേടിയത്.തുടര്‍ന്ന് പത്ത് മിനിറ്റിന്‌ശേഷം ഒമാന്റെ അലി അല്‍ ബുസൈദി വീണ്ടും സൗദിയുടെ വലയം ചലിപ്പിച്ചു. സൗദിയ്ക്ക് വേണ്ടി കെ. മുഹമദ് ഒരു ഗോള്‍ 86-ാം മിനിറ്റില്‍ തിരിച്ചടിച്ചിരുന്നു.
