മസ്‌കത്ത് : അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ നിര്‍ണായക മത്സരത്തിന് ഒമാന്‍ ഇന്നിറങ്ങും. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം അങ്കത്തില്‍ ഖത്തര്‍ ആണ് എതിരാളികള്‍. ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ഒമാന്‍ സമയം വൈകിട്ട് 6.25ന് ആണ് കിക്കോഫ്. ആദ്യ മത്സരത്തില്‍ സമനില പാലിച്ച ഇരു ടീമുകള്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്. ഇന്നത്തെ മത്സരം ഏറെ പ്രധാനമാണെന്ന് റശീദ് ജാബിര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാനസിക സാന്നിധ്യവും വലിയ ശാരീരിക പരിശ്രവമും ആവശ്യമാണ്. അറ്റാക്കിങ്ങില്‍ മെച്ചപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. എല്ലാ ടീമുകളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. സലാഹ് അല്‍ യഹ്‌യായി മത്സരത്തിന് പൂര്‍ണക്ഷമത ഉറപ്പുവരുത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും റശീദ് ജാബിര്‍ പറഞ്ഞു.
ഞങ്ങള്‍ ആദ്യ മത്സരത്തിന്റെ അധ്യായം അവസാനിപ്പിച്ചുവെന്നും ഇന്നത്തെ മത്സരത്തിലാണ് ശ്രദ്ധയെന്നും ഒമാന്‍ താരം അബ്ദുല്ല അല്‍ ഫവാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യ റൗണ്ടില്‍ സമനിലയായതോടെ ഇരു ടീമുകളുടെയും സാധ്യത തുല്യമാണ്. കളിക്കാര്‍ എന്നുള്ള നിലയില്‍ ഞങ്ങള്‍ക്ക് ജയിക്കാനും ആദ്യത്തെ മൂന്ന് പോയിന്റുകള്‍ നേടാനുമുള്ള ദൃഢനിശ്ചയമുണ്ടെന്നും അബ്ദുല്ല അല്‍ ഫവാസ് പറഞ്ഞു.
