രാജ്യത്ത് പലയിടത്തും പെട്രോള്‍ വില നൂറും കടന്ന് മുന്നോട്ടുപോകുകയാണ്. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിലെ പെട്രോള്‍ വില 101.14 രൂപയിലെത്തി
ന്യൂഡല്‍ഹി : ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ശക്തമായ പ്രതിഷേധം അവഗണിച്ച് രാജ്യത്ത് ഇ ന്നും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ തിരുവനന്ത പുരം നഗരത്തിലെ പെട്രോള്‍ വില 101.14 രൂപയിലെത്തി. കൊച്ചിയിലെ ഇന്നത്തെ പു തുക്കിയ ഇ ന്ധന വില പെട്രോള്‍ ലിറ്ററിന് 99 രൂപ 26 പൈസയും ഡീസലിന് 94 രൂപ 97 പൈസയുമായി. 99.65 രൂ പയാണ് കോഴിക്കോട് ഇന്നത്തെ പെട്രോള്‍ വില.
രാജ്യത്ത് പലയിടത്തും പെട്രോള്‍ വില നൂറും കടന്ന് മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ മാസം മാ ത്രം രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത് പതി നേഴ് തവണയാണ്. കഴിഞ്ഞ മെയ് നാല് മുതല്‍ വില കൂട്ടിയത് 33 തവണയാണ്. ഈ വര്‍ഷം മാത്രം ഇതുവരെ 56 തവണയാണു ഇന്ധന വില കൂട്ടിയത്. 12 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപയ്ക്കു മുകളിലായി. കേരളത്തില്‍ തിരുവനന്തപുരം, ഇടു ക്കി, കൊല്ലം, വയനാട് ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് പെട്രോള്‍ വില 100 കടന്നത്.