തിരുവനന്തപുരം : നേമം മണ്ഡലത്തില്‍ നിന്നും വിജയിച്ച വി. ശിവന്‍കുട്ടി ശിവന്‍കുട്ടിയുടെ വിദ്യാ ഭ്യാസ യോഗ്യതയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രച രിക്കുന്നുണ്ട്. എന്നാല്‍ വാസ്തവവിരുദ്ധമായ പ്രചാരണം നടത്തുന്നവര്‍ക്ക് മറുപടി നല്‍കിയി രിക്കു കയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.
രണ്ടാം പിണറായി സര്‍ക്കാരില്‍ തൊഴില്‍, വിദ്യാഭ്യാസ വകുപ്പുകളാണ് വി. ശിവന്‍കുട്ടി. തിരുവന ന്തപുരം മേയറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശിവന്‍കുട്ടി കേരള സര്‍വകലാശാലയില്‍ നിന്നും ബിരുദവും, അക്കാദമി ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബി കോഴ്‌സും പൂര്‍ത്തിയാ ക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് മത്സര സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാ ക്കിയിട്ടുണ്ടെന്ന് ശ്രീജിത്ത് പണിക്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വി ശിവന്‍കുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്ന് നിരവധി ട്രോളുകളും കമന്റുകളും ക ണ്ടു. അതൊക്കെ വാസ്തവവിരുദ്ധമാണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം അദ്ദേഹം കേരള സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്. തുടര്‍ന്ന് ലോ അക്കാദമി ലോ കോളജില്‍ നിന്ന് എല്‍എല്‍ബി കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അതുപോലെ 2015ലെ നിയമസഭാ സംഭവങ്ങളില്‍ ഉള്‍പ്പെട്ടത് ശിവന്‍കുട്ടി മാത്രമായിരുന്നില്ല. സ്പീക്കറുടെ കസേര തള്ളിമറിച്ചു കളഞ്ഞവരും വാച്ച് ആന്‍ഡ് വാര്‍ഡിനോട് കലഹിച്ചവരും ഒക്കെയുണ്ടായിരുന്നു. പലരും പിന്നീട് മന്ത്രിമാരായി എന്നതു പരിഗണിച്ചാല്‍ ശിവന്‍കുട്ടിക്ക് മാത്രമായി ഒരു അയോഗ്യതയില്ല എന്നതാണ് സത്യം.
ട്രോളുകള്‍ ഒരുവശം; പക്ഷെ മേല്പറഞ്ഞ കാര്യങ്ങള്‍ വസ്തുതകളാണ്
SREEJITH PAN-IC











