ഇ.ഡി സംഘം സെക്രട്ടേറിയറ്റില്‍ എത്തിയതിനെതിരെയാണ് സ്റ്റാലിന്‍ രംഗത്തെത്തി യത്. ഫെഡറലിസത്തിനെതിരെയുള്ള കടന്നുകയറ്റം ബി.ജെ.പിയുടെ പ്രതികാര രാ ഷ്ട്രീയമാണിതെന്നും സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രി വി സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേ ന്ദ്ര സര്‍ക്കാരിനെതിരേ പോര്‍മുഖം തുറന്ന് ഡി.എം.കെ. സംഭവ ത്തില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗ ത്തെത്തി. ഇ.ഡി സംഘം സെക്രട്ടേറിയറ്റില്‍ എത്തിയതിനെതിരെയാണ് സ്റ്റാലിന്‍ രംഗത്തെത്തിയത്. ഫെഡറലിസത്തിനെതിരെയുള്ള കടന്നുകയറ്റം ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയമാണിതെന്നും സെ ക്രട്ടേറിയറ്റില്‍ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേ ഹം ആവശ്യപ്പെട്ടു.
ആശുപത്രിയിലായ മന്ത്രി സെന്തില്‍ ബാലാജിയെ
മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു
ഇ ഡി അറസ്റ്റ് ചെയ്തതിന് പിറകെ ആരോഗ്യ പ്രശ്നങ്ങ ളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയെ മു ഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശുപത്രിയില്‍ സന്ദര്‍ ശിച്ചു. രാവിലെ പത്തരയോടെ ഓമണ്ടുരാര്‍ സര്‍ക്കാര്‍ ആശുപത്രി യിലാണ് സ്റ്റാലിന്‍ എത്തിയത്. സന്ദര്‍ശന സമയം ഡി എം കെ പ്രവര്‍ത്തകര്‍ തമിഴ്നാട് ഗവര്‍ ണര്‍ ആര്‍ എന്‍ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു.
2011-15 കാലയളവില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നിയമനങ്ങ ള്‍ക്ക് കോഴ വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലര്‍ ച്ചെയാണ് ബാലാജിയുടെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയത്.
മന്ത്രി സെന്തില്‍ ബാലാജിയെ തേടി ഇ.ഡി സെക്രട്ടേറിയറ്റില്‍ എത്തിയതോടെ നാടകീയമായ രംഗങ്ങളാ ണ് തമിഴ്നാട്ടിലരങ്ങേറുന്നത്. ഒപ്പമെത്തിയ സി.ആര്‍.പി.എഫ് ഉദ്യോ ഗസ്ഥരെ തമിഴ്നാട് പൊലിസ് തട ഞ്ഞു. മന്ത്രിയുടെ സഹോദരന്റെ വീട്ടില്‍ ഉള്‍പ്പെടെ കഴിഞ്ഞ മാസം 8 ദിവസം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്താണ് പൊലിസ് കേന്ദ്രസേനയെ തടഞ്ഞത്. സെക്രട്ടേറിയറ്റിലെഗേറ്റിന് പുറത്താണ് സി.ആര്‍.പി.എഫിനെ തമിഴ്നാട് പൊലിസ് തടഞ്ഞത്. ഇ. ഡി ഉ ദ്യോഗസ്ഥരെ മാത്രമാണ് ഉള്ളിലേക്ക് കയറ്റിയത്. ഇതോടെ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ തിരിച്ചുപോ കുകയായിരുന്നു.
മൂന്ന് ഇഡി ഉദ്യോഗസ്ഥരും രണ്ട് ബാങ്ക് അധികൃതരുമാണ് കേന്ദ്രസേനാംഗങ്ങളുടെ അകമ്പടിയോടെ മന്ത്രിയുടെ ഓഫിസില്‍ പരിശോധനയ്ക്ക് എത്തിയത്. മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു.അതേ സമയം എവിടെക്കയറിയും പരിശോധന നടത്താന്‍ സാധിക്കുമെന്ന് ഭീഷണിപ്പെടുത്താന്‍ വേണ്ടിയായിരിക്കും സെക്രട്ടേറിയറ്റില്‍ എത്തിയത്.